PM KISAN: ഇന്ന് പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടിലേക്ക് അയക്കും 2000 രൂപ, പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ?

PM Kisan Samman Nidhi Scheme Latest Updates: പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം ഓരോ വർഷവും കർഷകർക്ക് 2000 രൂപ വീതം മൂന്ന് തവണകളായി സാമ്പത്തിക സഹായം (Financial Support)  നൽകുന്നു, സർക്കാർ ഇതുവരെ 8 ഗഡുക്കൾ കർഷകർക്ക് നൽകിയിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Aug 9, 2021, 09:16 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കിസാൻ 9 -ാം ഗഡു പ്രകാശനം ചെയ്യും
  • 2000 രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടിൽ വരും
  • സർക്കാർ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകുന്നു.
PM KISAN: ഇന്ന് പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടിലേക്ക് അയക്കും 2000 രൂപ, പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ?

ന്യൂഡൽഹി: PM Kisan Samman Nidhi Scheme Latest Updates: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് അതായത് ആഗസ്റ്റ് 9 ന് കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള പ്രധാനമന്ത്രി കിസാൻ യോജനയുടെ ഒമ്പതാം ഗഡു പുറത്തിറക്കും. പ്രധാനമന്ത്രി ഇന്ന് ഉച്ചയ്ക്ക് 12:30 ന് കർഷകരുടെ അക്കൗണ്ടിലേക്ക് 9 ആം ഗഡു (PM Kisan Samman Nidhi Scheme 9th Installment) അയയ്ക്കും.

ഒമ്പതാം ഗഡുവിനായി കാത്തിരിക്കുകയാണ് കർഷകർ (Farmers waiting for 9th installment)

കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ 2000 രൂപയുടെ മൂന്ന് തവണകൾ (PM Kisan Yojana Benefits)  അതായത് 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു. 

Also Read: PM Kisan ന്റെ ഒൻപതാം ഗഡു ഈ തീയതിയിൽ ലഭിക്കും, അറിയാം..

ഇതുവരെ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാൻ (PM Kisan) സമ്മാൻ യോജനയുടെ 8 ഗഡുക്കളുടെ പണം എത്തിയിട്ടുണ്ട്. ഇപ്പോൾ അടുത്ത അതായത് 9 മത്തെ ഗഡുവിന്റെ പണം കർഷകരുടെ അക്കൗണ്ടിൽ ഇന്ന് വരാൻ പോകുന്നു. എട്ടാം ഗഡു മെയ് 14 നാണ് പ്രധാനമന്ത്രി റിലീസ് ചെയ്തതത്.  

ഇതുപോലുള്ള ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കുക (Check your name in the list of beneficiaries like this)

1. നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റിന്റെ സ്റ്റാറ്റസ് അറിയാൻ നിങ്ങൾ ആദ്യം വെബ്‌സൈറ്റിലേക്ക് പോകുക.
2. ഇതിനു ശേഷം വലതു വശത്തുള്ള Farmers Corner ൽ ക്ലിക്ക് ചെയ്യുക.
3. ഇപ്പോൾ Beneficiary Status ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. ഇപ്പോൾ നിങ്ങളുഡി മുന്നിൽ ഒരു പുതിയ പേജ് തുറക്കും.
5. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക.
6. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

Also Read: PM Kisan: 6000 രൂപ അക്കൗണ്ടിൽ വന്നിട്ടില്ലേ? ഇന്നുതന്നെ ഈ Toll Free നമ്പറിൽ വിളിച്ച് പരാതി നൽകുക

2019 ൽ പദ്ധതി ആരംഭിച്ചു (Scheme started in 2019)

നരേന്ദ്ര മോദി സർക്കാർ (Narendra Modi Govt) 2019 ഫെബ്രുവരി 24 ന് ഈ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM kisan Samman Nidhi Yojana) ആരംഭിച്ചു. ഈ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരെ നേരിട്ട് സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതാണ്. 

കർഷകർക്ക് വർഷത്തിൽ മൂന്ന് തവണ രണ്ടായിരം രൂപ സാമ്പത്തിക സഹായം നൽകുന്നു. പദ്ധതിയുടെ ആദ്യ ഗഡു ഡിസംബർ 1 നും മാർച്ച് 31 നും ഇടയിൽ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറും, രണ്ടാം ഗഡു ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയും മൂന്നാം ഗഡു ആഗസ്റ്റ് 1 മുതൽ നവംബർ 30  നുള്ളിലും അക്കൗണ്ടിലേക്ക് വരും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News