PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ എത്തും! നിങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ, പരിശോധിക്കൂ

PM Kisan: നിങ്ങൾ ഒരു കൃഷിക്കാരനും പ്രധാനമന്ത്രി കർഷക പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാണെങ്കിൽ നിങ്ങൾക്കും 2000 രൂപയുടെ തവണ ലഭിക്കുന്നുണ്ടായിരിക്കും അല്ലെ. ഇപ്പോഴിതാ സർക്കാർ ഇത് ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Apr 25, 2021, 06:29 PM IST
  • കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ എത്തും
  • ഇത് ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
  • 11.74 കോടി കർഷകരെ പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജനയിൽ ചേർത്തിട്ടുണ്ട്.
PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ എത്തും! നിങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ, പരിശോധിക്കൂ

ന്യൂഡൽഹി: നിങ്ങൾ ഒരു കൃഷിക്കാരനും പ്രധാനമന്ത്രി കർഷക പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാണെങ്കിൽ നിങ്ങൾക്കും 2000 രൂപയുടെ തവണ ലഭിക്കുന്നുണ്ടായിരിക്കും അല്ലെ. ഇപ്പോഴിതാ സർക്കാർ ഇത് ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.  ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് മാത്രമേ  ഈ ഗഡു നൽകുന്നു.

പണം ഉടൻ അക്കൗണ്ടിലേക്ക് വരും

ഇതുവരെ 11.74 കോടി കർഷകരെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ (PM Kisan Samman Yojana) ചേർത്തിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ അവർക്ക് ഈ തുക ലഭിക്കുന്നു. ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന 2000 രൂപയുടെ ഗഡുവാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ അത് ഈ മാസം അവസാനത്തോടെ അല്ലെങ്കിൽ മെയ് 2 ന് ശേഷം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്താം. നിങ്ങളുടെ ഗ്രാമത്തിൽ ആർക്കൊക്കെ പണം എത്തും എന്ന കാര്യം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. അത് എങ്ങനെയെന്ന് അറിയാം.

Also Read: PM Kisan ന്റെ എട്ടാം ഗഡു 2000 രൂപ നിങ്ങൾക്ക് ലഭിക്കുമോ? ലിസ്റ്റിൽ പരിശോധിക്കാം

ഈ രീതിയിൽ പരിശോധിക്കാം

ലിസ്റ്റിലെ നിങ്ങളുടെ പേര് പരിശോധിക്കുന്നതിന് ആദ്യം നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ  https://pmkisan.gov.in സന്ദർശിക്കണം. ഇവിടെ നിങ്ങൾക്ക് Farmers Corner എന്ന ഓപ്ഷൻ കാണാം. Farmers Corner എന്ന വിഭാഗത്തിനുള്ളിൽ Beneficiaries List എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. തുടർന്ന് പട്ടികയിൽ നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമ വിവരങ്ങൾ എന്നിവ തിരഞ്ഞെടുക്കണം. ശേഷം Get Report എന്നതിൽ ക്ലിക്കുചെയ്യണം. ഇതിനുശേഷം, ഗുണഭോക്താക്കളുടെ മുഴുവൻ പട്ടികയും നിങ്ങൾക്ക് കാണാൻ കഴിയും.  

പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നോയെന്ന് പരിശോധിക്കാം
 
നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നോയെന്ന് പരിശോധിക്കാൻ ആദ്യം നിങ്ങൾ https://pmkisan.gov.in/ പോർട്ടലിലേക്ക് പോകുക ഇവിടെ Payment Success ടാബിന് കീഴിൽ  ഭാരത് മാപ്പ് കാണാം ഇതിന് താഴെ Dashboard എന്നെഴുതിയിട്ടുണ്ടാകും, ഇതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഒരു പുതിയ പേജ് തുറക്കും ഇത് Village Dashboard ന്റെ പേജ് ആണ്.  ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമത്തിന്റെ മുഴുവൻ വിവരവും ലഭിക്കും.  

Also Read: നെയ്യ് ദിനവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

ഇവിടെ ആദ്യം സംസ്ഥാനം തിരഞ്ഞെടുക്കുക, അതിന് ശേഷം നിങ്ങളുടെ ജില്ല,  തുടർന്ന് തഹസിൽ, തുടർന്ന് നിങ്ങളുടെ ഗ്രാമം. അതിന് ശേഷം ഷോ ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിൽ ക്ലിക്കുചെയ്യുക ഇതോടെ മുഴുവൻ വിശദാംശങ്ങളും നിങ്ങൾക്ക് മുൻപിലെത്തും.  വില്ലേജ് ഡാഷ്‌ബോർഡിന് കീഴിൽ നാല് ബട്ടണുകൾ ഉണ്ടാകും.  ഇനി നിങ്ങൾക്ക് എത്ര കർഷകരുടെ ഡാറ്റ എത്തിയെന്ന് അറിയണമെങ്കിൽ Data Received ൽ ക്ലിക് ചെയ്യുക.  ഇനി ആരുടെയെങ്കിലും പെൻഡിങ് ആണെങ്കിൽ അവർ രണ്ടാമത്തെ ബട്ടണിൽ ക്ലിക് ചെയ്യുക.  നിങ്ങൾ ഈ സ്കീമിന് കീഴിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഏറ്റവും പുതിയ പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കാൻ കഴിയും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News