PM Kisan: ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് വരും 2000 രൂപ , പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും

പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും (Video Conferencing) നടക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 09:10 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi)പദ്ധതിയുടെ അടുത്ത ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇന്ന് നൽകും.
  • പരിപാടിയിൽ ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായും പ്രധാനമന്ത്രി മോദി സംവദിക്കുമെന്നും PMO അറിയിച്ചു..
PM Kisan: ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് വരും   2000 രൂപ , പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi)കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi)പദ്ധതിയുടെ അടുത്ത ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇന്ന് നൽകും. പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും (Video Conferencing) നടക്കുന്നത്. അതായത് ഇന്ന് 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.

9 കോടി കർഷകരുടെ അക്കൗണ്ടുകളിൽ നാളെ പണം വരും

പ്രധാനമന്ത്രിയുടെ ഓഫീസാണ് (PMO) ഈ വിവരം നൽകിയത്.  ഇന്ന് പ്രധാനമന്ത്രി ഒരു ബട്ടൺ അമർത്തിക്കൊണ്ട് രാജ്യത്തെ 9 കോടി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi) പദ്ധതിയുടെ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പതിനെട്ടായിരം കോടി രൂപ കൈമാറും. മാത്രമല്ല പരിപാടിയിൽ ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായും പ്രധാനമന്ത്രി മോദി സംവദിക്കുമെന്നും PMO പറഞ്ഞു.

കർഷകസമരത്തിനിടയിൽ 

ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കിടയിലാണ് (Farmers Protest) കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പണം കൈമാറുന്നത്. പല പ്രാവശ്യം ചർച്ചകൾ നടത്തിയെങ്കിലും സർക്കാരും കർഷക യൂണിയനുകളും തമ്മിൽ അനുരഞ്ജനത്തിന് ഒരു മാർഗവുമില്ല. ഈ നിയമം കർഷകരുടെ ക്ഷേമത്തിന്  വേണ്ടിയുള്ളതാണെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാർ പല ആവർത്തി ശ്രമിച്ചിട്ടും ഫലമില്ല.  

ഇന്ന് 6 സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി മോദി (PM Modi) ചർച്ച നടത്തുമെന്നും കർഷകരുടെ പ്രയോജനത്തിനായി സർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ചുള്ള അനുഭവങ്ങൾ കർഷകരുമായി പങ്കുവെക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.  

Also Read:Sushasan Divas: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

2 കോടി കർഷകരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi) പദ്ധതിയുടെ ഭാഗമായി ഇന്ന് 9 കോടി കുടുംബങ്ങൾക്ക് 18 ആയിരം കോടി രൂപ കൈമാറ്റം ചെയ്യുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Thomar) പറഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 2 കോടി കർഷകർ ഈ ഓൺലൈൻ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൃഷി മന്ത്രി പറഞ്ഞു.

നിങ്ങളുടെ അക്കൗണ്ടിൽ പണം വരും, ഈ രീതിയിൽ പരിശോധിക്കുക

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan Samman Nidhi) പണം നാളെ കർഷകരുടെ അക്കൗണ്ടുകളിൽ വരും. ഇത് ഏഴാമത്തെ തവണയായിരിക്കും കർഷകരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നത്.  പി‌എം കിസാൻ‌ പോർ‌ട്ടലിൽ‌ നിങ്ങൾ‌ നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ ‌ FTO ജനറേറ്റുചെയ്‌തെന്നും പേയ്‌മെന്റ് പെൻഡിങ് എന്നോ മറ്റോ മെസേജ് വന്നിട്ടുണ്ടെങ്കിൽ അതിനർ‌ത്ഥം നിങ്ങളുടെ ഇൻ‌സ്റ്റാൾ‌മെൻറ് ഉടൻ‌ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നാണ്.  സംസ്ഥാന സർക്കാർ ഗുണഭോക്താവിന്റെ ആധാർ‌ നമ്പർ‌, ബാങ്ക് അക്കൗണ്ട് നമ്പർ,  ബാങ്കിന്റെ ഐ‌എഫ്‌എസ്‌സി കോഡും ഉൾപ്പെടെ ശേഷിക്കുന്ന വിവരങ്ങൾ പരിശോധിച്ചിട്ടുണ്ട്. നിങ്ങളുടെ ഇൻ‌സ്റ്റാൾ‌മെന്റ് തുക തയ്യാറാണ് കൂടാതെ സർക്കാർ ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് പെട്ടെന്ന് അയക്കും.  

Trending News