PF Update...!! പിഎഫ് അക്കൗണ്ടിൽ 2.50 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ ഇനി നികുതി അടയ്‌ക്കേണ്ടി വരും

രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി പ്രൊവിഡന്‍റ് ഫണ്ട്  അക്കൗണ്ട്  ഉണ്ടാവും. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 09:49 PM IST
  • കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 2.50 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നികുതി അടയ്‌ക്കേണ്ടിവരും.... !!
PF Update...!! പിഎഫ് അക്കൗണ്ടിൽ 2.50 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ ഇനി നികുതി അടയ്‌ക്കേണ്ടി വരും

PF Update: രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി പ്രൊവിഡന്‍റ് ഫണ്ട്  അക്കൗണ്ട്  ഉണ്ടാവും. 

പ്രൊവിഡന്‍റ് ഫണ്ട്  (PF)  എന്ന ഈ സമ്പാദ്യം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ  ലഭിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം  ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി  തിരികെ ലഭിക്കുന്നത്.    

അതേസമയം,  പിഎഫ് അക്കൗണ്ട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.  ഈ തീരുമാനം അനുസരിച്ച്  നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 2.50 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നികുതി അടയ്‌ക്കേണ്ടിവരും.... !! 

Also Read: PNB Update: സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ച് പിഎന്‍ബി, ഏറ്റവും പുതിയ നിരക്കുകൾ അറിയാം

നടപ്പ് സാമ്പത്തിക വർഷത്തിൽ ഈ നിയമങ്ങൾ പ്രബല്യത്തിലാക്കിയിട്ടുണ്ട്. അതേസമയം, സർക്കാർ ജീവനക്കാർക്ക് ഇത്  5 ലക്ഷം എന്ന ഉയർന്ന പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന വരുമാനക്കാർ സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കൂടുതല്‍ കൈപ്പറ്റുന്നത് തടയുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

Also Read: EPFO Alert...!! അറിയാതെപോലും ഇക്കാര്യം ചെയ്യരുത്,  ചെയ്താല്‍ അക്കൗണ്ട് ശൂന്യമാകും,  മുന്നറിയിപ്പുമായി EPFO 

പുതിയ ആദായനികുതി (Income Tax) നിയമങ്ങൾ പ്രകാരം, 2022 ഏപ്രിൽ 1 മുതൽ നിലവിലുള്ള PF അക്കൗണ്ടുകൾ നികുതി നൽകേണ്ടതും അല്ലാത്തതും എന്ന രണ്ടു വിഭാഗമായി തിരിക്കും. തുടര്‍ന്ന്,  പ്രതിവർഷം 2.5 ലക്ഷം രൂപയിലധികം നിക്ഷേപം വരുന്ന അക്കൗണ്ട് ഉടമകളില്‍ നിന്നും  സര്‍ക്കാര്‍ നികുതി ഈടാക്കും.  

പുതിയ നിയമങ്ങൾ സംബന്ധിച്ച തീരുമാനങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 31 ന് ധനമന്ത്രാലയം കൈക്കൊള്ളുകയും ആദായനികുതി വകുപ്പിനെ അറിയിക്കുകയും ചെയ്തു. കൂടാതെ,  
പ്രതിവർഷം 2.5 ലക്ഷത്തിലധികം നിക്ഷേപമുള്ള ജീവനക്കാരുടെ പിഎഫ് വരുമാനത്തിന് പുതിയ നികുതി ഏർപ്പെടുത്തുന്നതിന് ആദായനികുതി ചട്ടങ്ങളിൽ പുതിയ സെക്ഷൻ 9 ഡി ഉൾപ്പെടുത്തിയിട്ടുണ്ട്. 

സാധാരണഗതിയിൽ, സർക്കാരിതര തൊഴിലുടമകൾ അടിസ്ഥാന ശമ്പളത്തിന്‍റെ 12%  EPF വിഹിതമായി എല്ലാ മാസവും കുറയ്ക്കുന്നു, ഒപ്പം അതുനു സമാനമായ തുക ചേര്‍ത്ത് EPFO-യിൽ നിക്ഷേപിക്കുന്നു.

20 ൽ കൂടുതൽ ജീവനക്കാരുള്ള ഏത് സ്ഥാപനത്തിലും പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ട് നിർബന്ധമാണ്. 

അതേസമയം,  കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍  EPF നല്‍കുന്നത്.  അതായത്,  1977-78ൽ നല്‍കിയ 8% ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.....  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News