പാർലമെൻറ് ആക്രമണത്തിന് 21- വർഷം; രാജ്യം പഠിച്ച സുരക്ഷയുടെ പാഠങ്ങൾ

Parliament Attack Anniversary: ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്ന് കേസ് അന്വേഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 12:57 PM IST
  • പാർലമെൻറ് ആക്രമണത്തിന് ശേഷം. രാജ്യ തലസ്ഥാനത്തെ സുരക്ഷ വർധിപ്പിച്ചു
  • ഭീകരാക്രമണത്തിന് ശേഷം രൂപീകരിച്ച സ്പെഷ്യൽ ഫോഴ്സുകളും സുരക്ഷാ ചുമതലയിലുണ്ട്
  • 2013ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റി മൃതദേഹം തിഹാർ ജയിലിൽ സംസ്‌കരിച്ചു
പാർലമെൻറ് ആക്രമണത്തിന് 21- വർഷം; രാജ്യം പഠിച്ച സുരക്ഷയുടെ പാഠങ്ങൾ

2001-ലെ പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിലായിരുന്നു അത്. അഞ്ച് ഭീകരർ പാർലമെന്റ് ഹൗസ് കോംപ്ലക്‌സിൽ കടന്നു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ.  30 മിനിട്ടാണ് വെടിവെയ്പ്പ് തുടർന്നത്. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു.വെറുമൊരു തീവ്രവാദി ആക്രമമായി അതിനെ തള്ളിക്കളയാതെ അക്രമത്തിൻറെ സൂത്രധാരൻമാരെ പോലീസ് പിടികൂടി. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിച്ചത്.

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) മുൻ തീവ്രവാദി മുഹമ്മദ് അഫ്സൽ ഗുരു, ബന്ധു ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്സാൻ ഗുരു, ഡൽഹി സർവകലാശാലയിലെ അറബിക് അധ്യാപകനായ എസ്എആർ ഗീലാനി എന്നിവരായിരുന്നു അറസ്റ്റിലായ  നാല് പ്രതികൾ.

ഡൽഹി കോടതിയും സുപ്രീം കോടതിയും ഒടുവിൽ അഫ്‌സാനെയും ഗീലാനിയെയും വെറുതെ വിടുകയും അഫ്‌സൽ ഗുരുവിനുള്ള വധശിക്ഷ ശരിവെക്കുകയും ചെയ്‌തതോടെ അവർക്കെതിരായ കേസ് ഒരു ദശാബ്ദത്തോളം നീണ്ടുനിന്നു.

2003-ൽ ഗീലാനിയെ "തെളിവുകളുടെ അഭാവത്തിൽ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി, 2005-ൽ സുപ്രീം കോടതിയുടെ തീരുമാനം ശരിവെക്കുകയും ഷൗക്കത്തിന് 10 വർഷം തടവ് നൽകുകയും ചെയ്തു.2013ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റി മൃതദേഹം തിഹാർ ജയിലിൽ സംസ്‌കരിച്ചു.

ഇന്ത്യ-പാക് ബന്ധം

" ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.ആക്രമണം ഇരു രാജ്യങ്ങളെയും മറ്റൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി.2013 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.500,000-ത്തിലധികം ഇന്ത്യൻ സൈനികർ അതിർത്തിയിൽ അണിനിരന്നു - ഓപ്പറേഷൻ പരാക്രം. സംഘർഷം രൂക്ഷമാകുമെന്ന ഘട്ടത്തിൽ നയതന്ത്ര ഇടപെടൽ വിഷയത്തിൽ ഉണ്ടായി ജോർജ് ബുഷ്, ടോണിബ്ലെയർ എന്നിവർ പ്രശ്നത്തിൽ സമാധാന ചർച്ചകൾ നടത്തി. അതിനിടയിൽ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിന് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ വാഗ്ദാനം ചെയ്തു.

2008-ൽ മുംബൈയിൽ നടന്ന ഭീകരമായ 26/11 ആക്രമണം, ഉറി, പുൽവാമ എന്നിവയുൾപ്പെടെ ഇന്ത്യയിലെ തുടർന്നുള്ള ഭീകരാക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കി. ഉറിയിലും പുൽവാമയിലും ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ വീണ്ടും പ്രതിരോധത്തിലായി. 

ആക്രമണത്തിന് ശേഷം

പാർലമെൻറ് ആക്രമണത്തിന് ശേഷം. രാജ്യ തലസ്ഥാനത്തെ സുരക്ഷ വർധിപ്പിച്ചു. പാർലമെൻറിനും അധിക സുരക്ഷ ഏർപ്പെടുത്തി. ഡൽഹി പോലീസ്, സിഐഎസ്എഫ്, സിആർപിഎഫ് എന്നിവർക്കാണ് രാജ്യ തലസ്ഥാനത്തിൻറെ സംയുക്ത സുരക്ഷ ചുമതല.ഇതിന് പിന്നാലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം രൂപീകരിച്ച സ്പെഷ്യൽ ഫോഴ്സുകളും സുരക്ഷാ ചുമതലയിലുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News