ന്യൂഡൽഹി: രാജ്യം നടുങ്ങിപ്പോയ പാർലമെൻറ് ആക്രണത്തിന് ഇന്ന് 20 വർഷം. 2001 ഡിസംബർ 13-നാണ് ലഷ്കർ, ജെയ്ഷ്-ഇ-മുഹമ്മദ് ത്രീവ്രവാദികൾ പാർലമെൻറ് മന്ദിരം ആക്രമിച്ചത്. ഒൻപത് സുരക്ഷാ സൈനീകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശീതകാല സമ്മേളനം നടന്നു കൊണ്ടിരുന്ന സമയം പാർലമെൻറിലെ 11ാം നമ്പർ ഗേറ്റിന് സമീപത്തായി ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം തയ്യറായിരുന്നു. ഇ സമയത്താണ് DL 3C J 1527 എന്ന വെളുത്ത അംബാസഡർ കാർ പാർലമെൻറ് വളപ്പിൽ പ്രവേശിക്കുന്നത്. റെഡ് ബീക്കൺ ലൈറ്റും ആഭ്യന്തര വകുപ്പ് സ്റ്റിക്കറും ഉണ്ടായിരുന്ന കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും സശയം തോന്നിയില്ല.
Home Minister Amit Shah and Defence Minister Rajnath Singh pay tributes to the security personnel who lost their lives in the 2001 Parliament attack on the occasion of its anniversary pic.twitter.com/FMvus3TuJk
— ANI (@ANI) December 13, 2021
എന്നാൽ അസ്വാഭാവിക വേഗതയിൽ പാഞ്ഞെത്തിയ കാർ കണ്ട ഉപരാഷ്ട്രപതിയുടെ കോൺവോയി ചുമതലയുള്ള ജീത് റാം എന്ന ഉദ്യോസ്ഥൻ പെട്ടെന്ന് പുറത്തിറങ്ങുകയും കാർ എന്താണ് ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. ഇ സമയത്തിനുള്ളിൽ എന്നാൽ ഭീകരർ വാഹനം പിന്നിലേക്ക് എടുത്തു. പദ്ധതി പാളിയതോടെ അഞ്ച് ഭീകരരും പുറത്തിറങ്ങുകയും, വെടിലവെയ്പ്പ് ആരംഭിക്കുകയും ചെയ്തു.
സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫും തിരികെ വെടിവെയ്പ്പ് ആരംഭിച്ചു. ഇ സമയത്തിനുള്ളിൽ പാർലമെൻറ് വളപ്പിലെ ആളുകളെ ഉദ്യോഗസ്ഥർ തന്ന ഉള്ളിലേക്ക് കയറ്റി.
PM Narendra Modi pays tribute to the security personnel who lost their lives in the 2001 Parliament attack on the occasion of its anniversary pic.twitter.com/EqYVsPv56K
— ANI (@ANI) December 13, 2021
അധികം താമസിക്കാതെ അഞ്ച് ഭീകരരെയും സേന വധിച്ചു. ആക്രമണം നടക്കുമ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനി അടക്കം പാർലമെൻറിൽ ഉണ്ടായിരുന്നു. ആ സമയം പ്രധാനമന്ത്രി എത്തിച്ചേർന്നിരുന്നില്ല.
Also Read: PM Modi Balrampur Visit: പ്രധാനമന്ത്രി യുപിയില്‍ സരയു നഹര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും
തുടർന്ന് 2001 ഡിസംബർ 13-ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. 013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ ആക്രമണാമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...