Operation Pink : 2000 രൂപ നോട്ട് നൽകി സ്വർണം വാങ്ങാം; പക്ഷെ അധിക വില നൽകണം; ജുവലറി ഉടമകൾ കള്ളി വെളിച്ചത്തലാക്കി സീ മീഡിയ സ്റ്റിങ് ഓപ്പറേഷൻ

Operation Pink Zee Media Sting Operation :  പിൻവലിച്ച 2000 രൂപ മാത്രം നൽകി സ്വർണം വാങ്ങിക്കുന്നതിന് പിന്നിലുള്ള നിയമവിരുദ്ധമായ ഇടപാടുകൾ പുറംലോകത്തെ വെളിപ്പെടുത്തുകയാണ് സീ മീഡിയയുടെ ഓപ്പറേഷൻ പിങ്ക്.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 10:36 PM IST
  • 2000 രൂപ നൽകി സ്വർണം വാങ്ങിക്കാൻ എത്തുന്ന കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് സ്വർണനാണയമാണ്.
  • ഈ വാങ്ങിക്കുന്ന 2000 രൂപ നോട്ടുകൾ ജുവലറി ഉടമകൾക്ക് യാതൊരു രേഖകളുമില്ലാതെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
  • സർക്കാരിന്റെ 2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനം ജുവലറി ഉടമകൾക്ക് കള്ളപ്പണം വെള്ളുപ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് ലഭിച്ചിരിക്കുന്നത്
Operation Pink : 2000 രൂപ നോട്ട് നൽകി സ്വർണം വാങ്ങാം; പക്ഷെ അധിക വില നൽകണം; ജുവലറി ഉടമകൾ കള്ളി വെളിച്ചത്തലാക്കി സീ മീഡിയ സ്റ്റിങ് ഓപ്പറേഷൻ

ന്യൂ ഡൽഹി : മെയ് 19നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് 2000 രൂപ നോട്ട് പിൻവലിച്ചിരുന്നു. തുടർന്ന് മെയ് 23 മുതൽ 2000 രൂപ നോട്ട് ബാങ്കിലെത്തി മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കുമെന്ന് ആർബിഐ നിർദേശം നൽകിട്ടുണ്ട്. അതേസമയം ഈ അവസരം കള്ളപ്പെണം വെളുപ്പിക്കാനായിട്ടുള്ള അവസരമാക്കുകയാണ് ചിലർ. ഇത്തരത്തിൽ ജുവലറി ഉടമകൾ കള്ളപ്പെണം വെള്ളിപ്പിക്കാൻ ശ്രമിക്കുന്ന കള്ളി വെച്ചത്തിലാക്കുകയാണ് സീ മീഡിയ നടത്തി ഓപ്പറേഷൻ പിങ്ക് എന്ന സ്റ്റിങ് ഓപ്പറേഷനിലൂടെ.

ഇതിനായി സ്വർണം ഉയർന്ന വിലയ്ക്ക് വിൽക്കുന്ന രാജ്യതലസ്ഥാനത്തുള്ള ചില ജുവലറി സ്ഥാപനങ്ങളുടെ കള്ളി വെളിച്ചത്തിലാക്കുകയാണ് സീ മീഡയ. ആർബിഐ മാർക്കറ്റിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ട് നൽകി സ്വർണം വാങ്ങിക്കാം, പക്ഷെ സ്വർണത്തിന് അധികം വിലയാണ് ജുവലറി ഷോറൂമുകൾ ഈടാക്കുന്നത്. പിപി ജുവലഴ്സ്, ത്രിഭോവൻദാസ് ഭിംജി സവേരി എന്നീ സ്വർണാഭരണശാലകളാണ് ഇത്തരത്തിൽ 2000 രൂപ മാറ്റിയെടുക്കാൻ അധിക വില ഈടാക്കുന്നത്. പിൻവലിച്ച 2000 രൂപ മാത്രം നൽകി സ്വർണം വാങ്ങിക്കുന്നതിന് പിന്നിലുള്ള നിയമവിരുദ്ധമായ ഇടപാടുകൾ പുറംലോകത്തെ വെളിപ്പെടുത്തുകയാണ് സീ മീഡിയയുടെ ഓപ്പറേഷൻ പിങ്ക്.

ALSO READ : Rs 2,000 Exchange: നാളെ മുതൽ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം; നടപടിക്രമങ്ങള്‍, പരിധി എന്നിവ അറിയാം

നിലവിൽ ഒരു പവൻ സ്വർണത്തിന് ഡൽഹിയിൽ ഈടാക്കുന്നത് 50,400 രൂപയാണ്. എന്നാൽ 2000 രൂപ മാത്രം നൽകി വാങ്ങിക്കുന്ന ഒരാളിൽ നിന്നും 56,000 രൂപയാണ് ഈ ജുവലറി ഷോറൂമുകൾ ഈടാക്കുന്നത്. പിങ്ക് എന്ന കോഡ് ഭാഷയിലൂടെ 2000 രൂപ മാത്രം ഇടപാടിലൂടെ സ്വർണം വാങ്ങിക്കുന്നതിനെ ജുവലറി ഉടമകൾ വിശേഷിപ്പിക്കുന്നത്. 2000 രൂപ നൽകി സ്വർണം വാങ്ങിക്കാൻ എത്തുന്ന കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് സ്വർണനാണയമാണ്. ഈ വാങ്ങിക്കുന്ന 2000 രൂപ നോട്ടുകൾ ജുവലറി ഉടമകൾക്ക് യാതൊരു രേഖകളുമില്ലാതെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

സർക്കാരിന്റെ 2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനം ജുവലറി ഉടമകൾക്ക് കള്ളപ്പണം വെള്ളുപ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ 2000 രൂപ മാത്രം നൽകി സ്വർണം വാങ്ങിക്കുന്നവരുടെ വിവരങ്ങൾ പുറത്ത് വിടില്ലയെന്നും ജുവലറി ഉടമകൾ വാഗ്ദനം നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News