Viral Video: ഓടി വന്ന മാനിനെ ചാടി പിടിച്ച് ചീറ്റ; വീഡിയോ വൈറൽ

Viral Video: ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 62,000ലധികം പേർ കണ്ടുകഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 01:43 PM IST
  • ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ ആണിത്.
  • ഒരു മാനിനെ വേട്ടയാടി പിടിക്കുന്ന ചീറ്റപ്പുലിയെ വീഡിയോയിൽ കാണാം.
  • കുറ്റിക്കാട്ടിൽ നിന്ന് ചീറ്റ പതിയെ പുറത്തേക്ക് വരുന്നതും ഓടി വന്ന മാനിനെ ചാടി പിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
Viral Video: ഓടി വന്ന മാനിനെ ചാടി പിടിച്ച് ചീറ്റ; വീഡിയോ വൈറൽ

ഇന്റർനെറ്റിൽ നമുക്ക് അറിയാത്തതായി അല്ലെങ്കിൽ നമ്മൾ കണ്ടിട്ടില്ലാത്തതായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ തന്നെ ചില വീഡിയോകൾ വളരെ വേ​ഗത്തിൽ വൈറലായി മാറുന്നതും നമ്മുടെ ശ്രദ്ധയിൽപ്പെടും. മൃ​ഗങ്ങളുടെ വീഡിയോകളാണ് പലപ്പോഴും ഇത്തരത്തിൽ വൈറലാകാറുള്ളത്. മൃ​ഗങ്ങൾ ഇരപിടിക്കുന്നതും അതിനായി അവർ എന്തെല്ലാം ചെയ്യുന്നു എന്നതൊക്കെ പല വീഡിയോകളിലും നമുക്ക് കാണാൻ കഴിയും. അങ്ങനെ നമ്മൾ നേരിട്ട് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കാണാൻ ഇന്റർനെറ്റിലൂടെ സാധിക്കുന്നു. ഒരു ചീറ്റപ്പുലി ഇരയെ പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ ആണിത്. ഒരു മാനിനെ വേട്ടയാടി പിടിക്കുന്ന ചീറ്റപ്പുലിയെ വീഡിയോയിൽ കാണാം. കുറ്റിക്കാട്ടിൽ നിന്ന് ചീറ്റ പതിയെ പുറത്തേക്ക് വരുന്നതും ഓടി വന്ന മാനിനെ ചാടി പിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മാൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചീറ്റ അതിന്റെ കഴുത്തിൽ പിടിമുറുക്കി കഴിഞ്ഞിരുന്നു. കാഴ്ചക്കാർ ഭയന്ന് പോകുന്ന ഒരു വീഡിയോയാണിത്. 

ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല പങ്കുവെച്ച വീഡിയോ ഇതിനോടകം 62,000ലധികം പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.6K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 14 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News