Ships collided | ​ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് എണ്ണ ചോർച്ച

വെള്ളിയാഴ്ച രാത്രി ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ​ഗ്രേസും കൂട്ടിയിടിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 05:42 PM IST
  • അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല
  • സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണ്
  • അടിയന്തര ആവശ്യങ്ങൾക്കായി കോസ്റ്റ് ​ഗാർഡിന്റെ കപ്പലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി
  • അപകടസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജീകരിച്ചിട്ടുണ്ട്
Ships collided | ​ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് എണ്ണ ചോർച്ച

അഹമ്മദാബാദ്: ​ഗുജറാത്തിലെ (Gujarat) കച്ച് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രി ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ​ഗ്രേസും കൂട്ടിയിടിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൂട്ടിയിടിയെ തുടർന്ന് ചെറിയ രീതിയിൽ എണ്ണ ചോർച്ച ഉള്ളതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അടിയന്തര ആവശ്യങ്ങൾക്കായി കോസ്റ്റ് ​ഗാർഡിന്റെ കപ്പലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അപകടസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജീകരിച്ചിട്ടുണ്ട്. ​ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ഓഖയിൽ നിന്ന് 10 മൈൽ അകലെയാണ് കപ്പലുകൾ കൂട്ടിയിടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News