Nursing Scam: കർണാടകയിലെ നേഴ്സിംഗ് തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Nursing scam in Karnataka: കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കർണാടകയിൽ കബളിപ്പിക്കപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 06:58 PM IST
  • ഏറ്റവുമധികം മലയാളി വിദ്യാർത്ഥികൾ നേഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളേജുകളിലാണ്.
  • ബെംഗളുരുവിലെ നഴ്സിംഗ് കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്.
  • 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബെംഗളുരുവിലുണ്ട്.
Nursing Scam: കർണാടകയിലെ നേഴ്സിംഗ് തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കർണാടകത്തിൽ നേഴ്സിംഗ് പഠനത്തിൻ്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്ടിം​ഗ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിംഗ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. ഏറ്റവുമധികം മലയാളി വിദ്യാർത്ഥികൾ നേഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളേജുകളിലാണ്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബെംഗളുരുവിലുണ്ട്. ബെംഗളുരുവിലെ നഴ്സിംഗ് കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. 

ALSO READ: നാല് വാ‍ഹനങ്ങളിൽ ഇടിച്ചു; ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞു കയറി 15 മരണം, വീഡിയോ

കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ സർക്കാർ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ്. കോളേജിൽ നേരിട്ട് എത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജൻറുമാർ വഴി പോകണം. കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർത്ഥികളെ കർണാടകത്തിലെത്തിക്കുന്നത്. പതിനായിരക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നുണ്ട്. പ്രമുഖ കോളേജുകളുടെ വ്യാജ അഡ്മിഷൻ ലെറ്ററും നൽകും. അംഗീകാരമില്ലാത്ത കോളേജുകളിൽ കൊണ്ടിരുത്തി കബളിപ്പിക്കുന്നതും പതിവാണ്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News