Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്‌, രൺവീർ സിംഗിനെതിരെ പരാതി

ബോളിവുഡ് നടൻ രൺവീർ സിംഗ് തന്‍റെ നഗ്ന ഫോട്ടോ ഷൂട്ട്‌ നടത്തിയതുമുതല്‍  വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.  ഒരു വശത്ത് താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ട്‌ വൈറലാവുമ്പോള്‍  മറുവശത്ത്  സോഷ്യല്‍ മീഡിയ താരത്തെ രൂക്ഷമായി ട്രോളുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 10:55 PM IST
  • രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്
Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്‌, രൺവീർ സിംഗിനെതിരെ പരാതി

Mumbai: ബോളിവുഡ് നടൻ രൺവീർ സിംഗ് തന്‍റെ നഗ്ന ഫോട്ടോ ഷൂട്ട്‌ നടത്തിയതുമുതല്‍  വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.  ഒരു വശത്ത് താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ട്‌ വൈറലാവുമ്പോള്‍  മറുവശത്ത്  സോഷ്യല്‍ മീഡിയ താരത്തെ രൂക്ഷമായി ട്രോളുകയാണ്. 

 എന്നാല്‍, താരത്തിന്‍റെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്‌ ഇപ്പോള്‍ വിവാദമാവുകയാണ്. അതായത്, താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി യുവതി  രംഗത്തെത്തിയിരിയ്ക്കുകയാണ്.  രൺവീർ സിംഗിന്‍റെ നഗ്നചിത്രം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് യുവതി മുംബൈ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു . ഇത് സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തി. രൺവീർ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് മുംബൈ പോലീസിന് നല്‍കിയ പരാതിയില്‍ യുവതി ആവശ്യപ്പെടുന്നത്.  

Also Read:  OMG..!! പൂര്‍ണ്ണ നഗ്നനായി രണ്‍വീര്‍ സിംഗ്, മാഗസിൻ കവർ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ 

മുംബൈയിലെ ചെമ്പൂർ പോലീസ് സ്‌റ്റേഷനിലാണ് രൺവീർ സിംഗിനെതിരെ പരാതി നൽകിയിരിക്കുന്നത്. നഗ്ന ഫോട്ടോഷൂട്ട് നടത്തിയ വിഷയത്തിൽ ഇന്ത്യൻ സംസ്‌കാരം ചൂണ്ടിക്കാട്ടിയാണ് പരാതി.  

രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.  'കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങൾ 6 വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞയാഴ്ച രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ  കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീതി കണ്ടാല്‍  ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും', പരാതിയില്‍ പറയുന്നു.  രൺവീർ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ബോളിവുഡ് നടൻ രൺവീർ സിംഗ് കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്.  ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി  പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. 'Paper'മാസികയ്ക്ക് വേണ്ടിയാണ്  രൺവീർ നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയത്.  

അടുത്തിടെ  പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രൺവീർ പറഞ്ഞിരുന്നു.  ആയിരംപേരുടെ മുന്‍പില്‍ തനിക്ക് നഗ്നനാകാമെന്നും താന്‍ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും എന്നാല്‍, ആളുകള്‍  അസ്വസ്ഥരാകമെന്നും രൺവീർ പറഞ്ഞിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News