Budget 2022 | സാമ്പത്തിക രം​ഗം മെച്ചപ്പെടുന്നു, ഈ വർഷം 9.2 ശതമാനം വളർച്ച കൈവരിക്കും; ബജറ്റ് പ്രഖ്യാപനങ്ങൾ

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി പരാമർശിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസം​ഗം ആരംഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 01:04 PM IST
  • കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്ജം
  • വാക്സിനേഷൻ വേ​ഗത്തിലാക്കിയത് കോവിഡിനെ നേരിടാൻ സഹായകമായി
  • എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജ്ജവും മുഖ്യ ലക്ഷ്യം
  • ആത്മനിർഭർ ഭാരതിന് മുഖ്യ പരി​ഗണന
Budget 2022 | സാമ്പത്തിക രം​ഗം മെച്ചപ്പെടുന്നു, ഈ വർഷം 9.2 ശതമാനം വളർച്ച കൈവരിക്കും; ബജറ്റ് പ്രഖ്യാപനങ്ങൾ

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി പരാമർശിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസം​ഗം ആരംഭിച്ചത്. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്ജം. വാക്സിനേഷൻ വേ​ഗത്തിലാക്കിയത് കോവിഡിനെ നേരിടാൻ സഹായകമായി. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജ്ജവും മുഖ്യ ലക്ഷ്യമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

നാല് കാര്യങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി

പിഎം ​ഗതിശക്തി പദ്ധതി
എല്ലാവരുടെയും വികസനം
ഉത്പാദന വികസനം
നിക്ഷേപ പ്രോത്സാഹനം എന്നിങ്ങനെ നാല് മേഖലകളിലാണ് പ്രത്യേക ഊന്നൽ നൽകുക

രാജ്യത്തിന്റെ സമ്പദ് തരം​ഗം മെച്ചപ്പെടുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മറ്റ് രാജ്യങ്ങളേക്കാൾ മികച്ചത്. ആത്മനിർഭർ ഭാരതിന് മുഖ്യ പരി​ഗണന. ആത്മനിർഭർ യജ്ഞത്തിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ​അടുത്ത 25 വർഷത്തെ വികസന രേഖയാണ് ഈ ബജറ്റ്. ഗതാ​ഗത വികസനത്തിന് സുപ്രധാന പരി​ഗണന. 25, 000 കിലോമീറ്റർ ലോക നിലവാരമുള്ള പാതകൾ ലക്ഷ്യം. മലയോര ​ഗതാ​ഗത മേഖലയിൽ പുതിയ പദ്ധതി.

തൊഴിലുറപ്പിന് കൂടുതൽ തുക. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തും. കർഷകർ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാ​ഗങ്ങൾ എന്നിവരുടെ ക്ഷേമം ലക്ഷ്യം. എൽഐസിയുടെ സ്വകാര്യവത്കരണം വൈകില്ല.

മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ. 2000 കിലോമീറ്റർ കൂടി റെയിൽവേ ശൃംഖല വികസിപ്പിക്കും. രാസവളരഹിത കൃഷി പ്രോത്സാഹിപ്പിക്കും.  വിളകളുടെ സംഭരണം ഉറപ്പാക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നത് പ്രത്യേക പദ്ധതി. കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും. നെല്ലിനും ​ഗോതമ്പിനും താങ്ങുവില. 2.7 ലക്ഷം കോടി രൂപ വകയിരുത്തി. കാർഷിക സർവ്വകലാശാലകളുടെ സിലബസ് സംസ്ഥാനങ്ങൾ പരിഷ്കരിക്കണം.

പുതിയ നദീസംയോജന പദ്ധതി നിലവിൽ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാർ. മറ്റ് പ്രഖ്യാപനങ്ങൾ:

ചെറുകിട ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി
പിഎം ആവാസ് യോജനയിൽ 80 ലക്ഷം വീടുകൾ
ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും
75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും
പിഎംഇ വിദ്യ പദ്ധതിയിൽ 200 പ്രാദേശിക ചാനലുകൾ
2 ലക്ഷം അങ്കണവാടികൾ നവീകരിക്കും
ദേശീയ മാനസികാരോ​ഗ്യ പദ്ധതി ഉടൻ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News