NEET PG Counselling 2021: നീറ്റ് പിജി; ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു , മുന്നോക്ക സംവരണം ഈ വർഷം നടത്താം

അതേസമയം മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 12:48 PM IST
  • മുന്നോക്ക സംവരണം ഈ വര്ഷം തന്നെ നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
  • അതേസമയം മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
  • ഇതോട് കൂടി ഈ വർഷത്തെ നീറ്റ് പിജി കൗൺസിൽ ആരംഭിക്കാൻ ഇതോട് കൂടി അനുമതിയായിട്ടുണ്ട്.
  • മാത്രമല്ല മുന്നോക്ക സംവരണ കേസ് സുപ്രീം കോടതി മാർച്ച് മൂന്നിന് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
NEET PG Counselling 2021: നീറ്റ് പിജി; ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു , മുന്നോക്ക സംവരണം ഈ വർഷം നടത്താം

New Delhi : നീറ്റ് പിജി (NEET PG) അഡ്മിഷനിൽ ഒബിസി (OBC) സംവരണം സുപ്രീം കോടതി (Supreme Court) അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വര്ഷം തന്നെ നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഇതോട് കൂടി ഈ വർഷത്തെ നീറ്റ് പിജി കൗൺസിൽ ആരംഭിക്കാൻ ഇതോട് കൂടി അനുമതിയായിട്ടുണ്ട്. മാത്രമല്ല മുന്നോക്ക സംവരണ കേസ് സുപ്രീം കോടതി മാർച്ച് മൂന്നിന് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  ഇതോട് കൂടി അനിശ്ചിതത്വത്തിലായിരുന്ന നീറ്റ് പിജി പ്രവേശനം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Neet PG Counselling 2021: നീറ്റ് പിജി മുന്നാക്ക സംവരണം: വരുമാനപരിധി ഈ വർഷവും 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

നീറ്റ് പിജി (NEET PG) പ്രവേശനത്തിനുള്ള മുന്നോക്ക സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷമായി തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ (Supreme Court) അറിയിച്ചിരുന്നു.  ഇതിനെ കുറിച്ച് കോടതി 2 ദിവസങ്ങളായി വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ് കോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

ALSO READ: Assembly Election 2022: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം, വോട്ടെടുപ്പ് തിയതി, കൊറോണ മാർഗ്ഗനിർദ്ദേശം ചര്‍ച്ചയാകും

 

വിദഗ്‌ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.  1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടുള്ളവർക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.  എട്ട് ലക്ഷം രൂപയിൽ വരുമാന പരിധി നിശ്ചയിച്ച് ഈ വർഷം നീറ്റ് പിജി (NEET PG) പ്രവേശനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചു.

ALSO READ: Ration Card: റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് വെട്ടിയോ? ഞൊടിയിടയിൽ വീട്ടിലിരുന്ന് ചെക്ക് ചെയ്യാം

എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് ഈ വര്ഷം പത്ത് ശതമാനം സാമ്പത്തിക സംവരണം ലഭിക്കും.  ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറാണോയെന്ന് സുപ്രീം കോടതി മുമ്പ് ചോദിച്ചിരുന്നു. മാത്രമല്ല ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിനും മുന്നോക്ക സംവരണത്തിനും ഒരേ മാനദണ്ഡം എങ്ങനെയാണ് ശരിയാവുകയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News