PM Kisan Samman Nidhi Yojana: രാജ്യത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. രാജ്യത്തെ 14.5 കോടി കർഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi) 2019ലാണ് ആരംഭിച്ചത്. പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പന്ത്രണ്ടാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കർഷകർ.....
Also Read: PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിൽ എത്തും..!!
കഴിഞ്ഞ മാസം, അതായത് മെയ് 31നാണ് ഈ പദ്ധതിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സ്കീമിന് കീഴിലുള്ള തവണകൾ കർഷകരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലാണ് എത്തുക.
പദ്ധതിയുടെ തുടക്കത്തില്‍ ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് മാത്രമായിരുന്നു സാമ്പത്തിക ആനുകൂല്യം ലഭിച്ചിരുന്നത്. അതായത് രണ്ട് ഹെക്ടര്‍ ഭൂമി വരെയുള്ള കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. പിന്നീട് 2019 ജൂണിൽ പദ്ധതി പരിഷ്കരിക്കുകയും ഭൂവുടമകളുടെ വലിപ്പം കണക്കിലെടുക്കാതെ എല്ലാ കർഷക കുടുംബങ്ങളിലേക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കുകയും ചെയ്തു.
ഈ തീരുമാനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രതിവർഷം 6,000 രൂപയുടെ ആനുകൂല്യം രാജ്യത്തെ 14.5 കോടി കർഷകർക്കും അവരുടെ ഭൂമിയുടെ വലിപ്പം പരിഗണിക്കാതെ നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടു.
എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ചില കര്‍ഷക കുടുംബങ്ങള്‍ക്ക് പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.അതായത്, അവര്‍ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിയ്ക്കുകയാണ്.
സ്ഥാപനപരമായ ഭൂമി കൈവശമുള്ളവർ, ഭരണഘടനാപരമായ തസ്തികകൾ വഹിക്കുന്ന കർഷക കുടുംബങ്ങൾ, സേവനമനുഷ്ഠിക്കുന്ന അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്‍റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകള്‍, മാസം 10,000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷനുള്ള വിരമിച്ചവര്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായനികുതി അടച്ചവർക്കും PM-KISAN പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപ ധനസഹായം വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നു. ഈ തുക ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവായ 2000 രൂപ ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം തുടക്കത്തില്‍ തന്നെ കർഷകരുടെ അക്കൗണ്ടിൽ എത്തും.
എന്നാല്‍, അതിന് മുന്‍പായി E-KYC പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് നല്‍കിയതിനുശേഷം e-KYC അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഒരിക്കൽ കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ട അവന തിയതി ജൂലൈ 31 ആണ്. ജൂലൈ 31 ന് ശേഷം ഇ-കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ല എന്നും വൃത്തങ്ങൾ പറയുന്നു. അതായത്, ജൂലൈ 31നകം ഇ-കെവൈസി ചെയ്യുന്നവർക്ക് മാത്രമേ 12-ാം ഗഡുമുതല്‍ സഹായധനമായ 2,000 രൂപ ലഭിക്കുകയുള്ളൂ. അതായത്, നിങ്ങള്‍ ഇ-കെവൈസിയുടെ പ്രക്രിയ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...