എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം; കര്‍ശന നിർദേശങ്ങൾ ഇങ്ങനെ

ദേശീയ പതാക വീടുകളിൽ ഉയർത്തി കഴിഞ്ഞാൽ രാത്രിയിൽ താഴ്ത്തേണ്ടതില്ല.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 11:56 AM IST
  • എല്ലാ വീടുകളിലും ദേശീയ പതാക ഉയത്തണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
  • 13 മുതൽ 15 വരെ പതാക ഉയർത്താനാണ് നിർദേശം
  • ദേശീയ പതാക ഉയർത്തുകമ്പോൾ പാലിക്കേണ്ട കൃത്യമായ മാർഗ നിർദേശങ്ങളുണ്ട്
എല്ലാ വീടുകളിലും  ദേശീയ പതാക ഉയർത്തണം;  കര്‍ശന നിർദേശങ്ങൾ ഇങ്ങനെ

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയത്തണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. 13 മുതൽ 15 വരെ പതാക ഉയർത്താനാണ് നിർദേശം. ദേശീയ പതാക ഉയർത്തുകമ്പോൾ പാലിക്കേണ്ട കൃത്യമായ മാർഗ നിർദേശങ്ങളുണ്ട്. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

ദേശീയ പതാക വീടുകളിൽ ഉയർത്തി കഴിഞ്ഞാൽ രാത്രിയിൽ താഴ്ത്തേണ്ടതില്ല. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയും മാത്രമേ സ്ഥാപിക്കാവു. വൃത്തിയില്ലാത്തതോ കേടുപാടുള്ളതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. ഒരേസമയം മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. തല തിരിഞ്ഞ രീതിയിലും പതാക പ്രദർശിപ്പിക്കരുത്. പതാക ഒരിക്കലും തോരണമായും ഉപയോഗിക്കാൻ പാടില്ല. 

തറയിലോ നിലത്തോ പതാക തൊടാൻ പാടില്ല. മറ്റ് എഴുത്തുകളൊന്നും പതാകയിൽ അനുവദിക്കില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ,തുടങ്ങി ഫ്ലാഗ് കോഡിൽ പരാമർശിക്കുന്ന വിശിഷ്ട വ്യക്തികളല്ലാതെ ആരും വാഹനങ്ങളിൽ ദേശീയ പതാക ഉയർത്തരുത്. നമ്മുടെ ദേശീയ പതാകയ്ക്കു മുകളിലായോ അരികലോ മറ്റേതെങ്കിലും ദേശീയ പതാക സ്ഥാപിക്കാൻ പാടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

 

Trending News