Nagaland Assembly Elections 2023: ചരിത്രം...!! നാഗാലാൻഡിൽ എംഎൽഎ ആകുന്ന ആദ്യ വനിതയായി ഹെഖാനി ജഖ്‌ലൗ

Nagaland Assembly Elections 2023:  NDPP - BJP സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്ന  ഹെഖാനി ജഖ്‌ലൗ ആണ് വിജയം കുറിച്ചത്.  ദിമാപൂർ III സീറ്റിൽ എതിരാളിയെ  1,536 വോട്ടുകള്‍ക്കാണ്  ഹെഖാനി പരാജയപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 03:37 PM IST
  • NDPP - BJP സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്ന ഹെഖാനി ജഖ്‌ലൗ ആണ് വിജയം കുറിച്ചത്. ദിമാപൂർ III സീറ്റിൽ എതിരാളിയെ 1,536 വോട്ടുകള്‍ക്കാണ് ഹെഖാനി പരാജയപ്പെടുത്തിയത്.
Nagaland Assembly Elections 2023: ചരിത്രം...!! നാഗാലാൻഡിൽ എംഎൽഎ ആകുന്ന ആദ്യ വനിതയായി ഹെഖാനി ജഖ്‌ലൗ

Nagaland Assembly Elections 2023: ചരിത്രമെഴുതി നാഗാലാൻഡ്, നിയമസഭയിലേയ്ക്ക് ആദ്യമായി ഇക്കുറി ഒരു വനിതയും എത്തുന്നു....!!

എൻഡിപിപി-ബിജെപി സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്ന  ഹെഖാനി ജഖ്‌ലൗ ആണ് വിജയം കുറിച്ചത്.  ദിമാപൂർ III സീറ്റിൽ എതിരാളിയെ  1,536 വോട്ടുകള്‍ക്കാണ്  ഹെഖാനി പരാജയപ്പെടുത്തിയത്. 

Also Read:  Five Day Working in Banks: ബാങ്ക് പ്രവര്‍ത്തന സമയം ഉടന്‍ മാറും, ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

 നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി സ്ഥാനാർത്ഥിയായ ജഖാലു ലോക് ജനശക്തി പാർട്ടിയുടെ അഷെറ്റോ ഷിമോമിയെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തുന്നത്‌.  
ഫെബ്രുവരി 27ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍  ആകെ പോൾ ചെയ്ത വോട്ടിന്‍റെ 45.16% ജഖ്‌ലൗവിന് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

Also Read:  Supreme Court on CEC: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം, നിര്‍ണ്ണായക നിര്‍ദ്ദേശവുമായി സുപ്രീംകോടതി

 ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇത്തവണ നാഗാലാൻഡിൽ നാല് വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. ഹെഖാനി ജഖൗലു, സൽഹൗതുവോ ക്രൂസ്, ഹുകാലി സെമ, റോസി തോംസൺ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.  എന്നാല്‍, ഹെഖാനി ജഖ്‌ലൗവിന് മാത്രമേ വിജയം നേടുവാന്‍ കഴിഞ്ഞുള്ളു... 

എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വനിതാ പ്രതിനിധിയെ നാഗാലാൻഡ് ലോക്‌സഭയിലേയ്ക്ക് അയച്ചിരുന്നു. 1977 ലാണ് ഇത്.  യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡില്‍നിന്നും ലോക്‌സഭാ പ്രതിനിധിയായി എത്തിയത്. 
 
അതേസമയം, നാഗാലാൻഡിൽ ഭൂരിപക്ഷം നേടി BJP അധികാരത്തില്‍ എത്തുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.  ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  27 മണ്ഡലങ്ങളില്‍ BJP വിജയം ഉറപ്പിച്ചിട്ടുണ്ട്. അതുകൂടാതെ, 9 മണ്ഡലങ്ങളില്‍ BJP സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News