ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 1.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി.ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

Last Updated : Mar 2, 2017, 02:25 PM IST
ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 1.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി.ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

ഭൂചലനത്തി​ന്‍റെ പ്രഭവ കേന്ദ്രം ജമ്മു അതിർത്തിക്ക്​ സമീപമുള്ള ചമ്പ മേഖലയാണെന്ന്​ മീറ്ററോളജിക്കൽ സർവെ ഡിപ്പാർട്ട്മെൻറ്​ അറിയിച്ചു. ഒരു മാസത്തിനിടെ ചാംബയില്‍ നിന്നുള്ള രണ്ടാമത്തെ ഭൂചലനമാണിത്. ഫെബ്രുവരി 4 നാണ് ഇതിനുമുന്‍പ് ഇവിടെ ഭൂചലനമുണ്ടായത്.

Trending News