ന്യൂഡൽഹി: സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിൽ പുതിയ മാർഗനിർദേശം. പകുതി സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളു. ഒരു വിദ്യാർത്ഥിയുടെ ആദ്യ വർഷത്തെ ഫീസ് തന്നെയായിരിക്കണം തുടർ വർഷങ്ങളിലും ഇടാക്കുന്നത്.
ആശുപത്രി ചിലവ് വിദ്യാർത്ഥിയുടെ ആകെ ഫീസ് നിർണ്ണയിക്കാൻ കണക്കാക്കരുത്. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഫീസ് പകുതി സീറ്റുകളിൽ ഈടാക്കണം. കോളേജുകൾ നിലനിൽക്കുന്ന സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സർക്കാർ നിശ്ചയിക്കുന്ന ഫീസാണ് പകുതി സീറ്റുകളിൽ ബാധകമാകുക.
സർക്കാർ ക്വാട്ടയായ മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക. തലവരിപ്പണംവാങ്ങരുത്. മാനേജ്മെൻറ് സീറ്റിലെ ഫീസ് നിശ്ചയിക്കുന്നതിനും മാനദണ്ഡം പുതുക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ പഠനത്തിന്റെ ഫീസ് നിശ്ചയിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷനാണ് പുറത്തിറക്കിയത്.
സർക്കാർ ക്വാട്ട 50 ശതമാനത്തിൽ കുറവായുള്ള കോളേജുകളിൽ മെറിറ്റടിസ്ഥാനത്തിൽ വേണം യോഗ്യരായവരെ കണ്ടെത്താൻ. ഫീസ് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനപ്രമാണം ലാഭമാകരുത്. എന്നാൽ, സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവിനെ അടിസ്ഥാനമാക്കിയാകണം ഫീസ് നിശ്ചയിക്കാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...