മണിപ്പൂർ സംഘർഷത്തിൽ 54 പേർ ഇതുവരെ മരിച്ചെന്ന് റിപ്പോർട്ട്. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേർ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചതെന്നാണ് വിവരം. അതേസമയം സംഘർഷ നിറഞ്ഞ പ്രദേശത്ത് സൈന്യം കാവല്‍ തുടരുകയാണ്.
ക്രൈസ്തവർക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ പറഞ്ഞു. നിരവധി വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. സംഘർഷ മേഖലകളിൽ നിന്ന് ജനങ്ങൾ പലായനം ചെയ്തുവെന്നും സിബിസിഐ വ്യക്തമാക്കി. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസും സംഭവത്തിൽ ആശങ്കയറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാണ് കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിനെതിരെ വിമർശനവും ഉന്നയിച്ചിട്ടുണ്ട് കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ്. വിഷയത്തില്‍ പോലീസിന്റെ ഇടപെടൽ വൈകിയെന്നായിരുന്നു വിമർശനം.
ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം നടക്കുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കനത്ത സംഘർഷമുള്ള പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...