International Women’s Day 2022: ലോക വനിതാദിനത്തിൽ ആരോഗ്യസന്ദേശവുമായി ബോളിബുഡ് താരം മലൈക അറോറ

 

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 07:05 PM IST
  • സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകത ഓർമ്മിച്ചുകൊണ്ട് ബോളിവുഡ് താരം മലൈക അറോറ
  • വർക് ഔട്ട് രംഗങ്ങൾ കൂട്ടിചേര്‍ത്ത ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് താരം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപറ്റി പറയുന്നത്.
International Women’s Day 2022: ലോക വനിതാദിനത്തിൽ ആരോഗ്യസന്ദേശവുമായി ബോളിബുഡ് താരം മലൈക അറോറ

 

International Women’s Day 2022: ലോക വനിതാദിനത്തിൽ സ്ത്രീ സുരക്ഷയ്ക്കും സമത്വത്തിനുമൊപ്പം തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ് സ്ത്രീകളുടെ ആരോഗ്യവും. 

ഇന്നത്തെ ജീവിത സാഹചര്യങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി സ്ത്രീകൾ ചെറുപ്രായത്തിലും പ്രസവത്തിന് ശേഷവുമൊക്കെ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് അടിമകളായി തീരുന്നു. 

ആ സാഹചര്യത്തില്‍  സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകത ഓർമ്മിച്ചുകൊണ്ട് ബോളിവുഡ് താരം മലൈക അറോറ രംഗത്തെത്തിയിരിക്കുകയാണ്. 

വർക് ഔട്ട് രംഗങ്ങൾ കൂട്ടിചേര്‍ത്ത ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് താരം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപറ്റി പറയുന്നത്. 

Also Read: Viral Video: ബാഡ്മിന്‍റൺ ഔട്ട്‌, ഡാന്‍സില്‍ അരകൈ പയറ്റി പി വി സിന്ധു...!! വീഡിയോ വൈറല്‍

നാൽപതാം വയസിലും  തന്‍റെ  ആരോഗ്യത്തിനും ഊർജത്തിനും  Fitnessനും കാരണം മുടങ്ങാതെയുള്ള വർക്ഔട്ടും ഡയറ്റി൦ഗും ആണെന്ന് മലൈക പറയുന്നു. ജീവിതയാത്രയിൽ വിജയം കൈവരിക്കാൻ ആരോഗ്യമുള്ള ശരീരം കൂടിയേ തീരുവെന്ന് താരം വീഡിയോയിൽ പറയുന്നു.  ഹാപ്പി വിമൻസ് ഡേ എന്ന ക്യാപ്ഷനോടെയാണ് മലൈക ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. 

വീഡിയോ കാണാം: 

ഫുൾ ബോഡി വ്യായാമങ്ങൾ കലോറി കുറയ്ക്കാനും ശക്തിയും കാര്യക്ഷമതയും വർധിപ്പിക്കാനും സഹായിക്കും. ഓരോ ശരീര ഭാഗത്തിനും പ്രത്യേകമുള്ള വ്യായാമങ്ങളും മലൈക വീഡിയോയിലൂടെ  പരിചയപ്പെടുത്തുന്നുണ്ട്. 

വനിതാ ദിനത്തില്‍ താരം നല്‍കിയ സന്ദേശത്തിന് നിരവധി പേർ പിന്തുണ ആർപ്പിച്ചിട്ടുണ്ട്. വിവിധ ശാരീരിക അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണത്തിന് വ്യായാമവും ഭക്ഷണ ക്രമീകരണവും ഏറെ അത്യാവശ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News