മഹാരാഷ്ട്രയിലെ താനെ ജില്ലയ്ക്ക് പിന്നാലെ പാൽഘറിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പൽഘറിലെ വസായ്-വിരാർ മേഖലയിലെ ഒരു കോഴി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ കോഴികൾ ചത്തതിനെ തുടർന്ന് അവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലത്തിൽ പക്ഷികൾക്ക് എച്ച്5എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചതായി പാൽഘർ ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.പ്രശാന്ത് കാംബ്ലെ പറഞ്ഞു. എത്ര കോഴികൾ ചത്തു എന്ന് വ്യക്തമാക്കിയിട്ടില്ല. സ്ഥിതി ഗുരുതരമല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം താനെ ജില്ലയിലെ വെഹ്‌ലോലി ഗ്രാമത്തിലുള്ള സ്വകാര്യ കോഴി ഫാമിൽ നൂറോളം കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. സംശയം തോന്നി ഇവയുടെ സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയക്കുകയും പരിശോധന ഫലത്തിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ താനെയിലെ കോഴി ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 25,000 പക്ഷികളെയാണ് കൊന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...