Bird flu infection in human: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു,ആദ്യ കേസ് ചൈനയിൽ

ഇയാൾക്ക് രോഗം എവിടെ നിന്ന് പടർന്നതാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 02:01 PM IST
  • ഇത്തരം വൈറസുകൾ പക്ഷിയിൽ മാത്രമെ കാണാറുള്ളു.
  • പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1 ആണ്
  • കഴിഞ്ഞ ഏപ്രിലിൽ വടക്കുകിഴക്കൻ ചൈനയിൽ പക്ഷിപ്പനി വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
  • ഇതേ തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തി വരികയായിരുന്നു
Bird flu infection in human: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു,ആദ്യ കേസ് ചൈനയിൽ

Beijing: പക്ഷിപ്പനി(H10N3) മനുഷ്യരിലേക്ക് പടരുമെന്നതിന് വ്യക്തമായ തെളിവ്. ചൈനയിലാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സെജിയാങ്ങ് നഗരത്തിലെ 41 വയസ്സുകാരനാണ് ആദ്യം രോഗ ബാധ ഏറ്റതയായി റിപ്പോർട്ട് ചെയ്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ഇയാളുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.

H10N3 avian influenza virus ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാൾക്ക് രോഗം എവിടെ നിന്ന് പടർന്നതാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. സാധാരണ ഗതിയിൽ ഇത്തരം വൈറസുകൾ പക്ഷിയിൽ മാത്രമെ കാണാറുള്ളു. മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യതകൾ  വിരളമാണ്.

Also Readവുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിലിൽ വടക്കുകിഴക്കൻ ചൈനയിൽ പക്ഷിപ്പനി വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തി വരികയായിരുന്നു ശാസ്ത്രഞ്ജർ. അതേസമയം കോവിഡ് വൈറസ് പടർന്നത് വുഹാൻ ലാബിൽ നിന്നാണെന്നുള്ള ആരോപണങ്ങൾ ശരിവെച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് ചൈന പ്രതിരോധത്തിലാണ്.

Also ReadJohnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News