മധ്യപ്രദേശ്: കോട്ട പിടിച്ചടക്കാന്‍ കോണ്‍ഗ്രസ്‌, പ്രകടനപത്രിക പുറത്തിറക്കി

ബിജെപിയുടെ കോട്ട തകര്‍ക്കാനുറച്ച് കോണ്‍ഗ്രസ്‌. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി.

Last Updated : Nov 10, 2018, 03:09 PM IST
മധ്യപ്രദേശ്: കോട്ട പിടിച്ചടക്കാന്‍ കോണ്‍ഗ്രസ്‌, പ്രകടനപത്രിക പുറത്തിറക്കി

ഭോപാല്‍: ബിജെപിയുടെ കോട്ട തകര്‍ക്കാനുറച്ച് കോണ്‍ഗ്രസ്‌. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി.

മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിരവധി വാഗ്ദാനങ്ങളുമായാണ് ഇത്തവണത്തെ പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. 

കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത് എന്ന് വ്യക്തം. 
കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, ഗോശാലകള്‍ സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്കായി നല്‍കിയിട്ടുണ്ട്. കൂടാതെ, കര്‍ഷകരുടെ വൈദ്യുതി ബില്‍ 50% വെട്ടിക്കുറയ്ക്കുമെന്നുള്ളതും പ്രധാന വാഗ്ദാനമാണ്. 

ഓരോ കുടുംബത്തിലെയും തൊഴില്‍രഹിതനായ അംഗത്തിന് 10,000 രൂപ നല്‍കും. മകളുടെ കല്യാണത്തിന് 51,000 രൂപയും നല്‍കും. 

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ആധിപധ്യം തകര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്‌.  ഇതിനോടകം പുറത്തുവന്ന നിരവധി സര്‍വേകള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. 

230 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുക. ഡിസംബര്‍ 11ന് വോട്ടെണ്ണും. 

 

 

Trending News