Madhya Pradesh Accident: കനാലിലേക്ക് ബസ് മറിഞ്ഞ് 35 പേർ മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.  ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 02:42 PM IST
  • ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.
  • ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
  • സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് ശാർദ കനാലിലേക്ക് വീണത്
  • രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് സ്ഥലത്തുണ്ട്.
Madhya Pradesh Accident: കനാലിലേക്ക് ബസ് മറിഞ്ഞ് 35 പേർ മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി

Madhya Pradesh: സിദ്ധിയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 35 പേര് മരിച്ചു (Death), ഒട്ടേറെ പേരെ കാണാതായി. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.  ബസിൽ 54 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മധ്യപ്രദേശ് സിദ്ധിയിലെ രാംപൂർ നായ്കിൻ പ്രദേശത്താണ് അപകടം ഉണ്ടായത്.

സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് ശാർദ കനാലിലേക്ക് വീണത്. ബസ് ആദ്യം ചുയ്യ താഴ്വര വഴി പോകാനാണ് തീരുമാനിച്ചിരുന്നത് എന്നാൽ അവസാന നിമിഷം ഡ്രൈവർ വഴി മാറ്റി രാംപൂർ നായ്കിൻ വഴി പോകുകയായിരുന്നു. ട്രാഫിക് (Traffic) ഒഴിവാക്കാനാണ് റൂട്ട് മാറ്റിയതെന്നാണ് അപകടത്തിൽ (Accident) നിന്ന് രക്ഷപ്പെട്ട ബസിന്റെ ഡ്രൈവറുടെ മൊഴി.

ALSO READ: Toolkit Case: ഗ്രേറ്റ തൻബർ​ഗിന്റെ Tweet മുതൽ നികിത ജേക്കബിനെതിരെയുള്ള അറസ്റ്റ് വാറണ്ട് വരെ അറിയേണ്ടതെല്ലാം

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് സ്ഥലത്തുണ്ട്. ക്രയിൻ ഉപയോഗിച്ചാണ് കനാലിലേക്ക് വീണ ബസ് ഉയർത്തിയത്. അപകടത്തെ (Accident) തുടർന്ന് സംസ്ഥാനത്ത് നടക്കാനിരുന്ന ഹോം മിനിസ്റ്റർ അമിത് ഷാ (Amit Shah) പങ്കെടുക്കുന്ന ഒരു പൊതു പരിപാടി റദ്ദാക്കി. സംഭവത്തിൽ  മധ്യപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌തു.

ALSO READ: Andhra Pradesh Bus Accident : 13 പേർ മരണപ്പെട്ടു, 4 കുട്ടികൾക്ക് പരിക്കേറ്റു

രക്ഷപ്രവർത്തനം നടത്താനും അപകട സാധ്യത കുറയ്ക്കാനും ബൻസാഗർ ഡാമിലേക്കുള്ള ജലമൊഴുക്ക് സിഹ്‌വാൾ കനാലിലേക്ക് തിരിച്ച് വിട്ടു. 32 പേർക്ക് മാത്രം യാത്ര ചെയ്യാനുള്ള ബസിൽ അമിതമായ തിരക്കുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും (Shiv Raj Singh Chouhan) ഗതാഗതമന്ത്രിയും കൂടിക്കാഴ്ച നടത്തി അപകടത്തെ കുറിച്ച് ചർച്ചചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News