ന്യൂഡൽഹി: ഗ്രേറ്റ തൻബർഗ്(Greta Thunberg) ടൂൾ കിറ്റ് കേസിൽ നിഖിത ജേക്കബ് കുറ്റ സമ്മതം നടത്തിയതായി സൂചന. ടൂൾ കിറ്റ് തയ്യറാക്കി താൻ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചുവെന്നും അത് പ്രതിഷേധക്കാരെ ബോധവത്കരിക്കാനായിരുന്നെന്നും നിഖിത ഡൽഹി പോലീസിന് നൽകിയ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നികിത പറയുന്നത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം തേടി ഇവർ കോടതിയെ സമീപിച്ചിരുന്നു.
ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ്(Toolkit) ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. ഇതിനിടയിൽ പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖലിസ്ഥാൻ അനുകൂല സംഘട കാനഡയിൽ നിന്ന് നിഖിതയെ വിളിക്കുകയും സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. നിഖിതയും നേരത്തെ അറസ്റ്റിലായ ദിഷ രവിയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തുവെന്ന് സൈബർ സെൽ കണ്ടെത്തി.
ദേശദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി(Delhi) പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു.
Also Read: FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...