LPG Gas Cylinder Booking: 119 രൂപ നൽകൂ സിലിണ്ടർ നേടൂ; ചെയ്യേണ്ടത് ഇത്രമാത്രം

എൽപിജി ഗ്യാസ് സിലിണ്ടറുകളിൽ നിങ്ങൾക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 

Written by - Ajitha Kumari | Last Updated : Mar 25, 2021, 10:42 AM IST
  • ഗ്യാസ് വില ഉയരുന്നതിൽ അസ്വസ്ഥരാണോ എന്നാൽ ഇതാ സന്തോഷ വാർത്ത
  • 119 രൂപ നൽകൂ സിലിണ്ടർ നേടൂ
  • എൽപിജി ഗ്യാസ് സിലിണ്ടറുകളിൽ 700 രൂപ വരെ ക്യാഷ്ബാക്ക്
LPG Gas Cylinder Booking: 119 രൂപ നൽകൂ സിലിണ്ടർ നേടൂ; ചെയ്യേണ്ടത് ഇത്രമാത്രം

ഗ്യാസ് വില ഉയരുന്നതിൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. അതായത് എൽപിജി ഗ്യാസ് സിലിണ്ടറുകളിൽ നിങ്ങൾക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 

ഹോളി ദിനത്തിൽ നിങ്ങളുടെ വീട്ടിൽ ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ പോകുകയല്ലേ?  അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് എൽപിജി സിലിണ്ടറുകളിൽ കിഴിവ് ലഭിക്കുകയാണെങ്കിൽ ഉണ്ടാകുന്ന സന്തോഷം പറയുകയും വേണ്ട അല്ലെ.  

എന്നാൽ ഈ ഓഫർ Paytm ൽ നിന്ന് ആദ്യമായി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഈ സാഹചര്യത്തിൽ ഡൽഹിയിൽ 819 രൂപ വിലയുള്ള ഒരു എൽപിജി ഗ്യാസ് സിലിണ്ടറിന് നിങ്ങൾക്ക് വെറും 119 രൂപ മാത്രം നൽകിയാൽ മതിയാകും.

Also Read: LPG Gas ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.... !!

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഓഫർ മാർച്ച് 31 വരെ മാത്രമാണ് എന്നതാണ്. അതിനിനി വെറും 6 ദിവസം മാത്രം.  ഈ ഓഫർ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എങ്ങനെ വേണം എന്ന് നോക്കാം.  

ഈ ഓഫർ ലഭിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മൊബൈൽ ഫോണിൽ പേടിഎം ആപ്പ് download ചെയ്യുക എന്നതാണ്.  അതിന് ശേഷം മാത്രമേ നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യാവൂ. ഗ്യാസ് ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഒരു ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കും. 

ഈ സ്ക്രാച്ച് കാർഡ് 7 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം. ഇത് ഉപയോഗിച്ചശേഷം നിങ്ങൾക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 

Also Read: LPG Price: പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

ബുക്കിംഗിന് മുമ്പ് ഇത് ചെയ്യുക 

ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ FIRSTLPG- യുടെ പ്രൊമോ കോഡ് നൽകണം. പ്രൊമോ കോഡ് ഉപയോഗിച്ചതുകൊണ്ടുതന്നെ സിലിണ്ടറിന്റെ മുഴുവൻ തുകയും നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.  

എങ്ങനെ ബുക്ക് ചെയ്യാം

ഇതിനായി നിങ്ങൾ Paytm ന്റെ പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോകുക. ഇതിനുശേഷം, നിങ്ങളുടെ ഗ്യാസ് സേവന ദാതാവിനെ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ എൽപിജി നമ്പറോ ഇവിടെ നൽകുക. ശേഷം നിങ്ങൾ Paytm വഴി പണമടയ്ക്കണം. പൈസ അടച്ചതിനുശേഷം നിങ്ങൾക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് പേടിഎം വാലറ്റിൽ ലഭിക്കും.

Also Read: നിങ്ങൾ അറിയാതെ വാട്ട്‌സ്ആപ്പിൽ നിങ്ങളുടെ ഡിപി ആരാണ് രഹസ്യമായി കാണുന്നത്? അറിയാം..

Amazon Pay വഴി 50 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും

ഇതിനുപുറമെ ഇന്ത്യൻ ഓയിലിന്റെ ട്വീറ്റ് അനുസരിച്ച് Indane പാചക വാതക ഉപഭോക്താക്കൾക്ക് ആമസോൺ പേ (Amazon Pay) വഴിയും എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം. ഇതോടൊപ്പം Amazon Pay യിലൂടെ ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും, പണമടയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ക്യാഷ്ബാക്കും ഒറ്റത്തവണ മാത്രമാണ് ലഭിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News