LPG Gas Cylinder Price Today: ഞെട്ടലോടെ മാസത്തുടക്കം; LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ഫെബ്രുവരിയിൽ മാത്രം സിലിണ്ടറിന് വർധിച്ചത് പത്തോ മുപ്പതോ രൂപയോണുമല്ല മറിച്ച് 100 രൂപയാണ് വർധിച്ചത്.   

Last Updated : Mar 1, 2021, 12:06 PM IST
  • LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
  • 25 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
  • കഴിഞ്ഞ മാസം വില 3 തവണയാണ് വർദ്ധിപ്പിച്ചത്
LPG Gas Cylinder Price Today: ഞെട്ടലോടെ മാസത്തുടക്കം; LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

LPG Gas Cylinder Price Today: മാർച്ച് 1 ആയ ഇന്ന് LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.  ഗാർഹിക എൽപിജി വില (LPG Cylinder Price) ഒരു സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കഴിഞ്ഞ മാസം അതായത് ഫെബ്രുവരിയിൽ എൽപിജി സിലിണ്ടറിന്റെ വില 3 തവണയാണ് വർദ്ധിപ്പിച്ചത്.  മാത്രമല്ല ഫെബ്രുവരിയിൽ മാത്രം സിലിണ്ടറിന് വർധിച്ചത് പത്തോ മുപ്പതോ രൂപയോണുമല്ല മറിച്ച് 100 രൂപയാണ് വർധിച്ചത്.  ഇന്നത്തെ വില വർധനവും കൂടി കണക്കിലെടുക്കുമ്പോൾ 26 ദിവസത്തിനുള്ളിൽ 125 രൂപയാണ് LPG സിലിണ്ടറിന്റെ വില വർധിച്ചത്.  

എൽപിജി സിലിണ്ടറിന് 25 രൂപ വർധിച്ചു

LPG സിലിണ്ടറുകളുടെ വില (LPG Cylinder Price)  എല്ലാ മാസത്തിൻറെയും തുടക്കത്തിൽ അവലോകനം ചെയ്യുകയും പിന്നീട് 15 ആം ദിവസം വിലകൾ തീരുമാനിക്കുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ IOC 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില മൂന്നുതവണയാണ് വർദ്ധിപ്പിച്ചത്. ഫെബ്രുവരി 4 ന് ആദ്യം, രണ്ടാം തവണ ഫെബ്രുവരി (February) 14 നും മൂന്നാം തവണ ഫെബ്രുവരി 25 നുമാണ് വില വർദ്ധിപ്പിച്ചത്.  എന്നാൽ ഇന്ന് മാസ ആദ്യ ദിനം തന്നെ LPG സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചിട്ടുണ്ട്. 

Also Read: LPG Gas Cylinder Price Hike:ഫെബ്രുവരിയിൽ മൂന്നാം തവണയും ഇന്ധന വിലയിൽ വർധനവ്; ഈ മാസം വർധിച്ചത് 100 രൂപ

എൽപിജി സിലിണ്ടർ പുതിയ വിലകൾ

ഡൽഹിയിൽ സബ്സിഡി ഇല്ലാത്ത എൽപിജി സിലിണ്ടറിന് ഇപ്പോൾ 25 രൂപ വർധിച്ച് 819 രൂപയായി. നേരത്തെ ഇത് 794 രൂപയായിരുന്നു. അതുപോലെ മുംബൈയിലും എൽപിജി സിലിണ്ടറുകൾക്ക് 819 രൂപ നൽകേണ്ടിവരും. കൊൽക്കത്തയിൽ എൽപിജി സിലിണ്ടറിന്  പരമാവധി 845.50 രൂപ നൽകണം, ചെന്നൈയിൽ എൽപിജി സിലിണ്ടറിന് ഉപഭോക്താക്കൾ 835 രൂപ നൽകണം.

എൽപിജി സിലിണ്ടറുകളുടെ വില ഡിസംബറിൽ രണ്ടുതവണ വർദ്ധിപ്പിച്ചു. ഡിസംബർ ഒന്നിന് അതിന്റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും പിന്നീട് ഡിസംബർ 15 ന് അതിന്റെ വില വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപയുടെ വർധനയുണ്ടായി. എന്നാൽ ജനുവരിയിൽ വില ഉയർത്തിയില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2 കെജി) വില 694 രൂപയായിരുന്നു. ഫെബ്രുവരി തുടക്കത്തിൽ ആഭ്യന്തര വാതകത്തിന്റെ വില വർദ്ധിപ്പിച്ചിട്ടില്ല, പഴയ വിലയായ 694 രൂപയ്ക്ക് ലഭിച്ചിരുന്നു. 

Also Read: Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല

ഫെബ്രുവരി ഒന്നിന് വിലയിൽ വർധനയുണ്ടായില്ല, എന്നാൽ ഫെബ്രുവരി 4 ന് അതിന്റെ നിരക്ക് വീണ്ടും 719 രൂപയായി ഉയർത്തി. അതായത് 25 രൂപയുടെ വർധനയുണ്ടായി. ശേഷം 10 ദിവസത്തിനുള്ളിൽ എൽപിജിയുടെ വില 50 രൂപ വർദ്ധിപ്പിച്ചു. ഇതിനുശേഷം ഫെബ്രുവരി 25 ന് അതിന്റെ വില 769 രൂപയിൽ നിന്ന് 794 രൂപയായി ഉയർത്തി.

എൽ‌പി‌ജി വില പരിശോധിക്കാം

എൽ‌പി‌ജി സിലിണ്ടറിന്റെ വില പരിശോധിക്കുന്നതിന്, നിങ്ങൾ സർക്കാർ എണ്ണ കമ്പനിയായ IOC യുടെ വെബ്‌സൈറ്റിലേക്ക് പോകണം. ഇവിടെ കമ്പനി എല്ലാ മാസവും പുതിയ നിരക്കുകൾ പുറത്തിറക്കുന്നു. https://iocl.com/Products/IndaneGas.aspx ഈ ലിങ്കിൽ നിങ്ങളുടെ സിറ്റിയിലെ ഗ്യാസ് സിലിണ്ടറിന്റെ വില പരിശോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News