Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (BJP).
മുന്‍കാല അനുഭവും പാര്‍ട്ടി നേതാക്കളുടെ നിലപാടും പരിഗണിച്ചാണ് ഈ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം കൈക്കൊണ്ടത്. അതായത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJP ഇത്തവണ ശിരോമണി അകാലിദളുമായി സഖ്യം ആലോചിക്കുന്നില്ല.
പഞ്ചാബിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ പാര്‍ട്ടി ആഗ്രഹിക്കുന്നു. പഞ്ചാബിലും പ്രധാനമന്ത്രി മോദിയുടെ വിജയം ഉറപ്പാണ്, പഞ്ചാബ് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അഭിപ്രായപ്പെട്ടു. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Money and Vastu: ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കൂ, സമ്പത്തിന് കുറവ് വരില്ല
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആരുമായും സഖ്യത്തിനില്ല എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുനിൽ ജാഖർ വ്യക്തമാക്കി. ഇത്തവണ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കില്ലെന്നും ഭാരതീയ ജനതാ പാർട്ടി ഒറ്റയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (NDA) ഭാഗമായി ശിരോമണി അകാലിദള്‍ ദേശീയ തലത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലെ മോദി തരംഗം പഞ്ചാബില്‍ പ്രകടമായിരുന്നില്ല.
ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുടനീളമുള്ള മോദി തരംഗത്തിനെതിരായായിരുന്നു പഞ്ചാബ് പ്രതികരിച്ചത്. സംസ്ഥാനത്ത് കോൺഗ്രസ് 8 സീറ്റുകൾ നേടിയപ്പോള്‍ ബാക്കിയുള്ള അഞ്ചെണ്ണം ബിജെപിയും എസ്എഡിയും ആം ആദ്മി പാർട്ടിയും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നടന്ന കര്‍ഷക പ്രതിക്ഷേധം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി മാറി എന്നാണ് വിലയിരുത്തല്‍. വിളകൾക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിക്കായി പഞ്ചാബ് കർഷക യൂണിയനുകൾ കഴിഞ്ഞ മാസം വീണ്ടും പ്രതിക്ഷേധം ആരംഭിച്ചിരുന്നു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത 'ഡൽഹി ചലോ' മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നത് കാത്തിരുന്ന് കാണാം...
ജൂൺ 1 നാണ് പഞ്ചാബിലെ 13 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.