New Delhi: ഡൽഹിയിൽ ലോക്ക്ഡൗൺ (Lockdown)പ്രഖ്യാപിച്ചതിന് ശേഷവും പ്രതിദിന കോവിഡ് കണക്കുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടാൻ സാധ്യത. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ന് തന്നെ ഡൽഹി ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി ലോക്ക്ഡൗൺ നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കും.
ഡൽഹിയിൽ കോവിഡ് (Covid) രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ 20 മുതൽ ഏപ്രിൽ 26 വരെ ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാൾ, സ്പാ, ജിം, ഓഡിറ്റോറിയം എന്നിവ പൂർണ്ണമായും അടച്ചിട്ടിരുന്നു.
ALSO READ: Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം
എന്നാൽ സിനിമ തീയേറ്ററുകൾക്ക് (Theater) 30 ശതമാനം ആളുകളൊടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഓരോ സോണിലും ഒരു ദിവസത്തിൽ ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂവെന്നും അറിയിച്ചിരുന്നു. മാത്രമല്ല വാരാന്ത്യ കർഫ്യൂവിലും ഇതേ വ്യവസ്ഥകൾ ബാധകമാണെന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അറിയിച്ചിരുന്നു.
ALSO READ: വീടുകളിലുള്ള രോഗികൾക്കും ഓക്സിജൻ; അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി
തലസ്ഥാന നഗരിയിൽ അതിരൂക്ഷമായ ഓക്സിജൻ (Oxygen) ക്ഷാമം ആണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏപ്രിൽ 24 ന് ഓക്സിജൻ ഉള്ള സംസ്ഥാനങ്ങൾ ഡൽഹിയിൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ സഹായിക്കുന്നുണ്ടകിലും ഈ ഘട്ടത്തിൽ എല്ലാ ഭാഗത്ത് നിന്നുമുള്ള സഹായം അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
I am writing to all CMs requesting them to provide oxygen to Delhi, if they have spare. Though Central govt. is also helping us, the severity of corona is such that all available resources are proving inadequate.
— Arvind Kejriwal (@ArvindKejriwal) April 24, 2021
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഡൽഹിയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 357 പേരാണ്. മാത്രമല്ല 24000 പേർക്ക് കൂടി കോവിഡ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോട് കൂടി തലസ്ഥാനത്ത് ഇത് വരെ 10 ലക്ഷത്തിൽ കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും 13,898 പേർ രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.