Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം..

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൊറോണ വൈറസ് (Coronavirus in Delhi)വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനായി അടുത്ത തിങ്കളാഴ്ചവരെ  (ഏപ്രിൽ 26) സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി  സർക്കാർ തീരുമാനിച്ചു  

Written by - Ajitha Kumari | Last Updated : Apr 19, 2021, 01:05 PM IST
  • ഡൽഹിയിൽ കൊറോണ വൈറസ് വർദ്ധിച്ചുവരുന്നു.
  • വർദ്ധിച്ചുവരുന്ന അണുബാധ തടയാൻ ഡൽഹിയിൽ ഒരു സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയേക്കാം.
Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം..

ന്യുഡൽഹി: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൊറോണ വൈറസ് (Coronavirus in Delhi)വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനായി അടുത്ത തിങ്കളാഴ്ചവരെ  (ഏപ്രിൽ 26) സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി  സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രിയും ലെഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനം

കൊറോണ വൈറസിന്റെ അവസ്ഥയെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്റ് ഗവർണർ അനിൽ ബിജാലും ഇന്ന് ചേർന്ന യോഗത്തിലാണ് കർഫ്യൂ സംബന്ധിച്ച തീരുമാനമെടുത്തത്. അരവിന്ദ് കെജ്‌രിവാൾ കർഫ്യൂ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പത്രസമ്മേളനത്തിലൂടെ നൽകും.

Also Read: Covid Second Wave: രാജ്യത്തെ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക്; ജനം വൻ ആശങ്കയിൽ

ഡൽഹിയിലെ സമ്പൂർണ്ണ കർഫ്യൂ വേളയിൽ മാൾ, സ്പാ, ജിം, ഓഡിറ്റോറിയം എന്നിവ പൂർണ്ണമായും അടയ്ക്കും. എന്നിരുന്നാലും സിനിമാ ഹാളുകൾക്ക് 30 ശതമാനം പ്രവർത്തിക്കാം.   ഇതോടെ, ഓരോ സോണിലും ഒരു ദിവസത്തിൽ ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂ. വാരാന്ത്യ കർഫ്യൂവിലും ഇതേ വ്യവസ്ഥകൾ ബാധകം

അതേസമയം, കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് 15 ദിവസത്തെ സമ്പൂർണ്ണ കർഫ്യു  പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT)ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാറ്റ് ഡെപ്യൂട്ടി ഗവർണർക്കും ഡൽഹി മുഖ്യമന്ത്രിക്കും കത്തയക്കുകയും ട്വീറ്റ് വഴി ഇക്കാര്യം അറിയിക്കുകയും ചെയ്തു.

Also Read: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ; വ്യവസായത്തിനുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം 

കൊറോണ പകർച്ചവ്യാധി രാജ്യത്തുടനീളം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാറ്റ് ദേശീയ പ്രസിഡന്റ് ബിസി ഭാരതിയ, പ്രവീൺ ഖണ്ടേൽവാൾ എന്നിവർ അറിയിച്ചു. ഡൽഹിയിലെ ദ്രുതഗതിയിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് അടിയന്തരമായി സമ്പൂർണ്ണ കർഫ്യു ആവശ്യമാണ്.

കൊറോണ വൈറസ് ഡൽഹിയിൽ നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25462 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ 161 പേർ മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഇതുവരെ എട്ട് ലക്ഷത്തി അൻമ്പത്തിമൂന്നായിരത്തി നാനൂറ്റിഅറുപത് പേർക്ക് കോവിഡ്19 ബാധിച്ചു. 12121 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20159 പേർക്ക് ചികിത്സ ലഭിച്ചിട്ടുണ്ട്.  അതേസമയം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എഴുപത്തി നാലായിരത്തി തൊള്ളായിരത്തി നാല്പത്തിയൊന്നായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News