Lok Sabha Election Result Live: എൻഡിഎയെ ഞെട്ടിച്ച് ''ഇന്ത്യ''...! ശക്തമായി തിരിച്ചു വന്ന് കോൺ​ഗ്രസ്, ''പവർ'' കാണിച്ച് പവാറും അഖിലേഷും

Lok Sabha Election Result 2024 Live Updates: എക്സിറ്റ് പോൾ ഫലങ്ങൾ നിഷ്പ്രഭമാക്കി കൊണ്ടാണ് രാജ്യത്ത് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം.  

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 06:58 PM IST
Live Blog

Lok Sabha Election Result 2024: അടുത്ത അഞ്ചുവര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിയത്. എൻഡിഎ ലീഡ് ഉയർത്തുന്നുണ്ടെങ്കിലും ഇന്ത്യ സഖ്യം മുന്നേറുകയാണ്.  

4 June, 2024

  • 18:30 PM

    Lok Sabha Election Result 2024: വാരണാസിയിൽ 152513 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നരേന്ദ്രമോദി വിജയിച്ചു. ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് നരേന്ദ്ര മോദിക്ക് ഉണ്ടായിരിക്കുന്നത്. 

  • 18:15 PM

    Lok Sabha Election Result 2024: ലോക്സഭാ തിരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടം കാഴ്ച്ച വെച്ച പശ്ചാത്തലത്തിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്. 232 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 294 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. 

  • 17:45 PM

    Lok Sabha Election Result 2024: പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. പഞ്ചാബിൽ മുന്നിട്ട് നിൽക്കുന്ന സ്വതന്ത്രരിൽ ഒരാൾ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിം​ഗാണ്.

  • 17:15 PM

    Lok Sabha Election Result 2024: അമേഠിയിൽ നിലം പതിച്ച് സ്മൃതി ഇറാനി. ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് കിഷോരി ലാൽ മുന്നിട്ടു മുന്നേറുന്നു.

  • 16:45 PM

    Lok Sabha Election Result 2024: കർഷക പ്രക്ഷോഭം ശക്തമായി അലയടിച്ച പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി മുന്നേറുന്നു. കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. 

  • 15:45 PM

    Lok Sabha Election Result 2024:  തിരഞ്ഞടുപ്പ് ഫലം പുറത്തു വരുമ്പോൾ ബിജെപിയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏറ്റവും പുതിയ ഫലങ്ങൾ പുറത്തു വരുമ്പോളശ്‍ യുപിയിൽ  നാഗിനയല്‍ ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) ക്കായി ജനവിധി തേടുന്ന ദലിത് നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് ബി.ജെ.പി സ്ഥാനാര്‍ഥി ഓം കുമാറിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡില്‍ മുന്നേറുകയാണ്. 

  • 15:30 PM

    Lok Sabha Election Result 2024: റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം.  സ്മൃതി ഇറാനിക്ക് അമേഠിയില്‍ കനത്ത തിരിച്ചടി. 2019 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചു കൊണ്ടാണ് സ്മൃതി ഇറാനി അമേഠിയിൽ സീറ്റ് പിടിച്ചത്. 

  • 13:45 PM

    Lok Sabha Election Result 2024: ഇന്ത്യ സഖ്യം മുന്നേറുന്നു

    യുപിയിൽ ഇന്ത്യ സഖ്യം 46 സീറ്റിൻറെ ലീഡ് ഉയർത്തിയിരിക്കുകയാണ്.

  • 13:30 PM

    Lok Sabha Election Result 2024: വാരാണസിയിൽ നരേന്ദ്രമോദിക്ക് 1 ലക്ഷത്തിൻറെ ഭൂരിപക്ഷം

  • 13:15 PM

    Lok Sabha Election Result 2024: മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ് 

    വർഗ്ഗീയ സംഘർഷമുണ്ടായ മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ്

  • 12:45 PM

    Lok Sabha Election Result 2024: കെജ്‌രിവാൾ തരംഗമില്ലാതെ ഡൽഹി; തകർന്നടിഞ്ഞ് ഇൻഡ്യ സഖ്യം

    കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹിയിൽ ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്. ഇൻഡ്യ സഖ്യത്തിന്റെ കനയ്യകുമാറിനെ പിന്നിലാക്കി നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി ഹാട്രിക് വിജയം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 

  • 12:45 PM

    Lok Sabha Election Result 2024: ബൻസുരി സ്വരാജ് ലീഡ് ചെയ്യുന്നു

    ന്യൂഡൽഹി മണ്ഡലത്തിൽ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്‍റെ മകൾ ബൻസുരി സ്വരാജ് ലീഡ് ചെയ്യുകയാണ് 

  • 12:30 PM

    Lok Sabha Election Result 2024: സ്‌മൃതി ഇറാനി പിന്നിൽ

    അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ. കോൺഗ്രസ് സ്ഥാനാർത്ഥി കെ എൽ ശർമ്മ 50,758 വോട്ടിന്  ലീഡ് ചെയ്യുന്നു

  • 12:30 PM

    Lok Sabha Election Result 2024: ജമ്മൂ കാശീമീരിൽ പ്രതിപക്ഷം പിന്നിൽ

    ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും പിന്നിൽ

  • 12:15 PM

    Lok Sabha Election Result 2024: അമിത് ഷാ ഗാന്ധിനഗർ മണ്ഡലത്തിൽ മുന്നിൽ

    അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മുന്നിൽ.  ഗാന്ധിനഗറിൽ അമിത് ഷാ ഇതിനകം 2.4 ലക്ഷം വോട്ടുകൾ നേടിയിട്ടുണ്ട്

  • 12:00 PM

    Lok Sabha Election Result 2024: ഒവൈസി ഹൈദരാബാദിൽ മുന്നിൽ

    ഹൈദരാബാദിൽ 46891 വോട്ടുകൾക്ക് ഒവൈസി ലീഡ് ചെയ്യുന്നു

  • 11:45 AM

    Lok Sabha Election Result 2024: ആന്ധ്രയിൽ എൻഡിഎ സഖ്യം മുന്നേറുന്നു 

    ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാ പ്രദേശിൽ എൻഡിഎ സഖ്യത്തിന്റെ വൻ മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയെ പിന്തള്ളി ടിഡിപി ജനസേന ബിജെപി സഖ്യം മുന്നേറുകയാണ്

  • 11:30 AM

    Lok Sabha Election Result 2024: കോട്ടയിൽ ഓംബിർള മുന്നിൽ

    രാജസ്ഥാനിലെ കോട്ടയിൽ ലോക്സഭാ സ്പീക്കർ ഓംബിർള മുന്നിൽ

  • 11:30 AM

    Lok Sabha Election Result 2024: നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപി ലീഡ് ചെയ്യുന്നു

    നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി 31058 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു കോൺഗ്രസിൻ്റെ കനയ്യ കുമാർ പിന്നിൽ 

  • 11:15 AM

    Lok Sabha Election Result 2024: രാഹുൽ ഗാന്ധി പ്രിയങ്കയുടെ വീട്ടിൽ

    വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഖാൻ മാർക്കറ്റിലെ വസതിയിലെത്തി

     

  • 11:00 AM

    Lok Sabha Election Result 2024: മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി ലീഡ് ചെയ്യുന്നു

    മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 25 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 23

  • 10:45 AM

    Lok Sabha Election Result 2024 Live Updates: ബിജെപി ഒഡീഷയിൽ മുന്നേറുന്നു; തമിഴ്‌നാട്ടിൽ ഇൻഡ്യ സഖ്യത്തിന്റെ തരംഗം

    ഒഡീഷയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുകയാണ്. ഇത് തുടർന്നാൽ പതിറ്റാണ്ടുകള്‍ നീണ്ട ബിജെഡി ഭരണം അവസാനിക്കും. തമിഴ്നാട്ടിൽ 39 ൽ 37 സീറ്റിൽ ഇന്ത്യ സഖ്യം മുന്നിലാണ്. AIADMK നാമക്കലിൽ മാത്രം മുന്നിലാണ്. 

  • 10:30 AM

    ഇതുവരെയുള്ള കണക്ക് അനുസരിച്ച്  ബിജെപി 223 സീറ്റുകളിലും കോൺഗ്രസ് 96 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 34 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

     

  • 10:30 AM

    Lok Sabha Election Result 2024: വാരാണസിയില്‍ പൊരിഞ്ഞ പോരാട്ടം, നരേന്ദ്ര മോദി മുന്നിൽ

    പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിന് നിലവിൽ ലീഡ് ചെയ്യുന്നു

  • 10:15 AM

    Lok Sabha Election Result 2024: ഹരിയാനയില്‍ ഇൻഡ്യ മുന്നണി ലീഡ് ചെയ്യുന്നു

    ഹരിയാനയില്‍ ഇന്ത്യ മുന്നണി 6 സീറ്റില്‍ മുന്നില്‍, എന്‍ഡിഎ 3 

  • 10:00 AM

    Lok Sabha Election Result 2024: ഡൽഹിയിൽ ബിജെപി കുതിപ്പ് 

    ഡൽഹി മണ്ഡലത്തിൽ ബിജെപി കുതിക്കുന്നു. ഏഴിൽ അഞ്ച് സീറ്റിലും ബിജെപി മുന്നേറുകയാണ്. 

  • 10:00 AM

    Lok Sabha Election Result 2024: തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലും മധുരയിലും സിപിഐഎം മുന്നിൽ

  • 09:45 AM

    Lok Sabha Election Result 2024: സ്‌മൃതി ഇറാനി പിറകിൽ 

    അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി സ്‌മൃതി ഇറാനി പിന്നിൽ

  • 09:45 AM

    Lok Sabha Election Result 2024: മണ്ടിയിൽ വിക്രമാദിത്യ സിം​ഗ് മുന്നിൽ 

    ഹിമാചൽ പ്രദേശിലെ മണ്ടിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിം​ഗ് ലീഡ് ചെയ്യുന്നു ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ കങ്കണ പിന്നിലാണ്

  • 09:30 AM

    Lok Sabha Election Result 2024: യുപിയില്‍ വന്‍ ട്വിസ്റ്റ്.! 

    ഉത്തർപ്രദേശിൽ ഇഞ്ചോടിഞ്ച്‍ പോരാട്ടം. എന്‍ഡിഎ 243 ഇന്ത്യ മുന്നണി 244 മറ്റുള്ളവര്‍ 13

  • 09:30 AM

    Lok Sabha Election Result 2024: വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

    ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയത് 5257 വോട്ട് മാത്രമാണ്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായിരിക്കുന്നത്.

  • 09:00 AM

    Lok Sabha Election Result 2024: കങ്കണ റണാവത്ത് മുന്നിൽ

    ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു

  • 09:00 AM

    Lok Sabha Election Result 2024: ഇൻഡ്യ മുന്നണി 3 സംസ്ഥാനങ്ങളിൽ ലീഡ് ചെയ്യുന്നു

    ഇന്ത്യാ മുന്നണി ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ലീഡ് ചെയ്യുന്നു

  • 08:45 AM

    Lok Sabha Election Result 2024: നരേന്ദ്ര മോദി വാരാണസിയിൽ ലീഡ് ചെയ്യുന്നു, രാജ്നാഥ് സിങ്ങും നിതിൻ ഖഡ്കരിയും മുന്നിൽ

  • 08:45 AM

    Lok Sabha Election Result 2024: അരമണിക്കൂറിനകം ലീഡ് 200 കടന്നു

    ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ് തുടരുന്നു. 201 സീറ്റുകളിലാണ് എന്‍ഡിഎ നിലവിൽ ലീഡ് ചെയ്യുന്നത്. ബിജെപി 178 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 106 സീറ്റിലും മറ്റുള്ളവര്‍ 10 സീറ്റിലും ലീഡ് ചെയ്യുന്നു.

  • 08:45 AM

    Lok Sabha Election Result 2024:​ എന്‍ഡിഎ വന്‍ മുന്നേറ്റത്തില്‍ 

    രാജ്യത്തെ വിവിധ സീറ്റുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 75 ഇന്ത്യ 46 മറ്റുള്ളവർ 6

  • 08:15 AM

    Lok Sabha Election Result 2024: 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു

    542 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 543 സീറ്റുകളിൽ ഒരു സീറ്റിൻ്റെ ഫലം അതായത് സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ചതിനാൽ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  • 08:00 AM

    Lok Sabha Election Result 2024: കോൺഗ്രസ് സ്ഥാനാർഥി പ്രഭാ മല്ലികാർജുൻ മുന്നിൽ 

    വോട്ടെണ്ണൽ ആരംഭിച്ചു. കര്‍ണാടകയിലെ ദാവൻഗെരെയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഭാ മല്ലികാർജുൻ മുന്നിൽ

  • 07:30 AM

    Lok Sabha Election Result 2024: വോട്ടെണ്ണലിന് മുന്നോടിയായി ഇൻഡോർ ജില്ലയിൽ സ്‌ട്രോങ് റൂം തുറക്കുന്നു

     

  • 07:15 AM

    Lok Sabha Election Result 2024: ഫലം വരും മുൻപേ അക്കൗണ്ട് തുറന്ന് ബിജെപി 

    ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.  ഇതോടെ 543 പാര്‍ലമെൻ്റ് മണ്ഡലങ്ങളിൽ 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്

  • 06:45 AM

    Lok Sabha Election Result 2024: പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

     

  • 06:30 AM

    Lok Sabha Election Result 2024: ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം 

    ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങാൻ ഇനിമണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. 

  • 06:15 AM

    Lok Sabha Election Result 2024: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ സംബന്ധിച്ച അപ്‌ഡേറ്റുകൾ www.results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് അറിയാൻ കഴിയും

  • 06:00 AM

    Lok Sabha Election Result 2024: വിജയം ആഘോഷിക്കാൻ 201 കിലോ ലഡു

    റായ്പൂരിലും, ഛത്തീസ്ഗഡിലും വിജയം ആഘോഷിക്കാൻ ബിജെപി നേതാക്കളും പ്രവർത്തകരും 201 കിലോ ലഡുവാണ് ഓർഡർ ചെയ്തിരിക്കുന്നത്

     

  • 05:30 AM

    Lok Sabha Election Result 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1. 

  • 00:45 AM

    Lok Sabha Election Result 2024: അധികാരം ആർക്കൊപ്പം?

    ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം പിടിച്ചെടുക്കുമോ?  അതോ 'ഇന്ത്യ' മുന്നണിക്ക് കീഴിൽ ഒന്നിച്ച പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ തകർക്കുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രാവിലെ 8 മണിമുതൽ  നിങ്ങളുടെ മുന്നിൽ എത്താൻ പോകുന്നത്....

Trending News