Budget 2024 Live Updates: 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ധനമന്ത്രി; ആദായ നികുതി പരിധിയിൽ മാറ്റമില്ല

Budget 2024 Latest Updates: കേന്ദ്ര സർക്കാരിൻ്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പുതിയ പാർലമെൻ്റിൽ അവതരിപ്പിക്കും.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 12:21 PM IST
Live Blog

Interim Budget 2024 Live Updates: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിയോടെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.  ലോക്‌സഭ തിര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് നടക്കുന്ന ഈ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.  ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 

1 February, 2024

  • 12:15 PM

    Budget 2024 Live Updates: ബജറ്റ് പ്രസംഗം അവസാനിച്ചു 

    രണ്ടാം മോ​ദി സർക്കാരിന്റെ ഒരു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചു

  • 12:15 PM

    Union Budget 2024 Live Updates:  ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല

    ആദായ നികുതി സ്ലാബിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ ആദായ നികുതിദായകർക്ക് ഇളവ് നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല. ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറി.

  • 12:15 PM

    Union Budget 2024 Live Updates: ധനമന്ത്രിയുടെ പ്രഖ്യാപനം

    • ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല
    • പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല
  • 12:00 PM

    Union Budget 2024 Live Updates: റോഡ്-റെയിൽ-വ്യോമ ഗതാഗത പദ്ധതികൾ

     പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും

  • 12:00 PM

    Union Budget 2024 Live Updates: ഇടക്കാല ബജറ്റിൽ ധനമന്ത്രിയുടെ വൻ പ്രഖ്യാപനങ്ങൾ

    • ഊർജ സുരക്ഷയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിക്ഷേപ ആവശ്യം നിറവേറ്റാൻ സാമ്പത്തിക മേഖലയെ സഹായിക്കുകയും ചെയ്യും
    • റൂഫ്‌ടോപ്പ് സോളാറൈസേഷൻ വഴി ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും
    • പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ നിർമ്മിക്കും
    • ഗവേഷണത്തിനായി സർക്കാർ പലിശരഹിത ഫണ്ട് 
  • 12:00 PM

    Union Budget 2024 Live Updates: കായികരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു

    കായികരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന നമ്മുടെ യുവാക്കളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് ധനമന്ത്രി. 2023 ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും നേടിയ എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം ഉയർന്ന ആത്മവിശ്വാസമാണ് കാണിക്കുന്നതെന്നും.  2023-ൽ നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണോട് കടുത്ത പോരാട്ടമാണ് താരം പ്രഗ്നാനന്ദ നടത്തിയതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി

  • 12:00 PM

    Union Budget 2024 Live Updates: ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം
     
    ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി. പാലും പാലുത്പാദനവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്

  • 11:45 AM

    Union Budget 2024 Live Updates: സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും 

    ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടുമെന്നും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി

  • 11:45 AM

    Union Budget 2024 Live Updates: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു 

    ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി

    കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാകും

    സ്ത്രീകൾക്കായി സ്വീകരിച്ച നടപടികൾ ധനമന്ത്രി എണ്ണിപറഞ്ഞു

    ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി

  • 11:45 AM

    Union Budget 2024 Live Updates: പിഎംആവാസ് യോജനയുടെ 2 കോടി വീടുകള്‍ കൂടി 

    അടുത്ത വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നുവെന്ന് ധനമന്ത്രി. കൊവിഡ് ഉണ്ടാക്കിയ പ്രതിസസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി  വീടുകള്‍ യാഥാർത്യമാക്കാനായി.  ഇനിരണ്ട്  കോടി വീടുകളും ഉടൻ യാഥാർത്ഥ്യമാക്കുമെന്നും  ധനമന്ത്രി

  • 11:45 AM

    Union Budget 2024 Live Updates:  പണപ്പെരുപ്പം കുറഞ്ഞെന്ന അവകാശവുമായി ധനമന്ത്രി 

    പണപ്പെരുപ്പം കുറഞ്ഞെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ആളുകളുടെ ശരാശരി വരുമാനം 50% വര്‍ദ്ധിച്ചതായും. ചരക്ക് സേവന നികുതി (GST ) ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്നിവ പ്രാപ്തമാക്കിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി

  • 11:30 AM

    Union Budget 2024 Live Updates:  കര്‍ഷകര്‍ക്ക് ധനസഹായം നൽകി  

    പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് കീഴില്‍ 11.8 കോടി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയെന്ന് ധനമന്ത്രി

  • 11:30 AM

    Union Budget 2024 Live Updates:  സ്ത്രീകൾക്ക് മുദ്ര ലോൺ

    30 കോടി രൂപ സ്ത്രീകൾക്ക് മുദ്ര ലോൺ വഴി നൽകി

  • 11:30 AM

    Union Budget 2024 Live Updates:  നാരീശക്തിയില്‍ രാജ്യം തിളങ്ങുന്നു 

    ഉന്നതവിദ്യാഭ്യാസത്തില്‍ സ്ത്രീ പ്രവേശനം 10 വര്‍ഷത്തിനുള്ളില്‍ 28% വര്‍ദ്ധിച്ചു, STEM കോഴ്സുകളില്‍ 43 ശതമാനം എന്റോള്‍മെന്റും നേടുന്നത് പെണ്‍കുട്ടികള്‍. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ നടപടികളെല്ലാം തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നു. മുത്തലാഖ് നിയമവിരുദ്ധമാക്കുക, പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള 70 ശതമാനത്തിലധികം വീടുകള്‍ എന്നിവ സ്ത്രീകള്‍ക്ക് അവരുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നതിന് കാരണമായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി

  • 11:30 AM

    Union Budget 2024 Live Updates:  നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ 

    നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ

  • 11:30 AM

    Union Budget 2024 Live Updates:  നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകാനായി

    പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴില്‍ 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കിയതായി ധനമന്ത്രി

  • 11:15 AM

    Union Budget 2024 Live Updates:  80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ

    80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർഥ്യമാക്കിയെന്ന് ധനമന്ത്രി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്‍റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതെന്നും ധനമന്ത്രി വക്തമാക്കി.

  • 11:15 AM

    Union Budget 2024 Live Updates:  സബ്കാ സാത് സബ്ക് വികാസ് 

    വികസിത ഭാരതം എന്ന ലക്ഷ്യം 2047 ല്‍ സാക്ഷാത്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്റിൽ പറഞ്ഞു. എല്ലാവര്‍ക്കും വീട് എല്ലാ വീട്ടിലും ജലം എന്നിവ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി 

     

  • 11:15 AM

    Union Budget 2024 Live Updates:  ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രി
     
    ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യം കുതിച്ചു. അമൃത് കാലത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്നും മന്ത്രി വ്യക്തമാക്കി

     

     

  • 11:15 AM

    Union Budget 2024 Live Updates:  ബജറ്റ് അവതരണം ആരംഭിച്ചു 

    മോഡി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. നിര്‍മലാ സീതാരാമന്റെ ആറാമത്തെ ബജറ്റ് അവതരണമാണിത്.

     

  • 11:00 AM

    Union Budget 2024 Live Updates:  ഇത് മോദി സർക്കാരിൻ്റെ അവസാന ബജറ്റായിരിക്കുമെന്ന് കോൺഗ്രസ്

    ഇത് മോദി സർക്കാരിൻ്റെ അവസാന ബജറ്റാണെന്നും പണപ്പെരുപ്പവും തൊഴിലില്ലായ്മയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയാണെന്നും, പ്രധാനമന്ത്രി മോദി വീണ്ടും അധികാരത്തിൽ വരില്ലെന്നും ഈ രാജ്യത്തിൻ്റെ ഏറ്റവും വലിയ പ്രശ്‌നമാണ് വിലക്കയറ്റമാണെന്നും കോൺഗ്രസ് എംപി പ്രമോദ് തിവാരി

     

     

     

  • 11:00 AM

    Union Budget 2024 Live Updates:  ബജറ്റിൽ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്

    ഇടക്കാല ബജറ്റില്‍ ആദായനികുതി ഇളവ് നല്‍കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍. പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ദേശീയ പെന്‍ഷന്‍ സംവിധാനം കൊണ്ടുവരിക, സെക്ഷന്‍ 80 സിയുടെ പരിധി ഉയര്‍ത്തുക, ആദായ നികുതി സ്ലാബ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുക ഇവയാണ് സാധാരണക്കാര്‍ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്

  • 11:00 AM

    Union Budget 2024 Live Updates:  ഇടക്കാല ബജറ്റ് തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും

    കേന്ദ്ര ഇടക്കാല ബജറ്റ് അവതരണത്തിന് മുമ്പ് കോൺഗ്രസ് എംപി കെ. സുരേഷ് പറഞ്ഞത് ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബജറ്റായിരിക്കുമെന്നാണ്. വീണ്ടും വിജയിച്ച് അധികാരത്തിലെത്താനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അതിനാൽ ഇതിൽ കുറച്ച് നാടകീയത ഉണ്ടാകും. ഒരു വശത്ത് അവർ സാധാരണക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ മറുവശത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ച്  ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

     

  • 10:45 AM

    Union Budget 2024 Live Updates:  ബജറ്റിൽ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തും

    സർക്കാർ എന്തെങ്കിലും ജനപക്ഷ നയം കൊണ്ടുവരുമോ എന്ന് കണ്ടറിയണമെന്നും ഈ സർക്കാർ സാധാരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. സർക്കാരിൽ നിന്ന് അനുകൂലമായ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇതൊരു തിരഞ്ഞെടുപ്പ് വർഷമായതിനാൽ സർക്കാർ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന് സിപിഐ എംപി പി സന്തോഷ് കുമാർ

     

  • 10:45 AM

    Union Budget 2024 Live Updates:  ഈ ബജറ്റ് ജനങ്ങളെ കബളിപ്പിക്കും എംഡിഎംകെ 

    ഈ ബജറ്റ് ജനങ്ങളെ കബളിപ്പിക്കുമെന്ന് എംഡിഎംകെ എംപി വൈകോ. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  • 10:45 AM

    Union Budget 2024 Live Updates:  ഇടക്കാല ബജറ്റിന് മുമ്പ് കോൺഗ്രസ് 

    ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞത് നിർമല സീതാരാമൻ  മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് പകരം, അവർ തൊഴിലില്ലായ്മ, കർഷകരുടെ വേദന, MSME മേഖലയിലെ പ്രശ്നങ്ങൾ, വിലക്കയറ്റം എന്നിവ പരിഹരിക്കാനാകട്ടെയെന്നും വ്യക്തമാക്കി

  • 10:30 AM

    Budget 2024 Live Updates:  ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയും സംഘവും രാഷ്ട്രപതിയെ കണ്ടപ്പോൾ 

    കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങൾ കാണാം...

     

  • 10:30 AM

    Budget 2024 Live Updates:  ബജറ്റ് പുരോഗമനപരവും രാജ്യത്തിന്‍റെ വികസനത്തിന് ഉതകുന്നതുമായിരിക്കും

    ഇടക്കാല ബജറ്റ്  11 മണിക്ക് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് പുരോഗമനപരവും രാജ്യത്തിൻ്റെ വികസനത്തിന് ഉതകുന്നതായിരിക്കുമെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗ് പറഞ്ഞു. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇവർ  ശ്രമിക്കുന്നതെന്ന് എംഡിഎംകെ എംപി വൈകോ പറഞ്ഞു.

  • 10:15 AM

    Budget 2024 Live Updates:  ബജറ്റിന് മുന്നോടിയായി മന്ത്രിസഭാ യോഗം 

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്‍റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു. യോഗത്തിൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകും.

  • 10:15 AM

    Budget 2024 Live Updates: ഭവനവായ്പയ്ക്ക് നികുതി ഇളവിനുള്ള പരിധി ഉയർത്തുമോ?

    ഭവനവായ്പയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതിനുള്ള പരിധി കുറഞ്ഞത് 3 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുമോ? ഈ കിഴിവ് വീട് വാങ്ങുന്നവർക്കും ഗുണം ചെയ്യും

  • 10:00 AM

    Budget 2024 Live Updates: ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിലെത്തി

    ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ടാബ്‌ലെറ്റുമായി പാർലമെൻ്റിലെത്തി. 

     

  • 09:45 AM

    Budget 2024 Live Updates: ഇടക്കാല ബജറ്റിന് മന്ത്രിസഭാ യോഗം അനുമതി നൽകും

    രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റ് മന്ദിരത്തിലേക്ക് പുറപ്പെട്ടു. പാർലമെൻ്റിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റിന് അനുമതി തേടും. ശേഷം 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കും.

  • 09:45 AM

    Budget 2024 Live Updates: ധനമന്ത്രി രാഷ്ട്രപതിയെ കണ്ടു

    ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തുന്നു. രാഷ്ട്രപതിയിൽ നിന്ന് ഇടക്കാല ബജറ്റിന് അംഗീകാരം നേടിയശേഷം ധനമന്ത്രി നിർമല സീതാരാമൻ മന്ത്രിസഭാ യോഗത്തിനായി പാർലമെൻ്റിലേക്ക് പോകും.

  • 09:30 AM

    Budget 2024 Live Updates: ബജറ്റ് അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

    കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും

     

  • 08:45 AM

    Budget 2024 Live Updates: ധനമന്ത്രി നിർമല സീതാരാമൻ മന്ത്രാലയത്തിലെത്തി

    ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി

     

  • 08:45 AM

    Budget 2024 Live Updates: ധനകാര്യ സഹമന്ത്രി മന്ത്രാലയത്തിലെത്തി

    ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷൻറാവു കരാഡ്  ധനമന്ത്രാലയത്തിലെത്തി.  സീതാരാമനും തൻ്റെ വസതിയിൽ നിന്ന് നേരിട്ട് ധനമന്ത്രാലയത്തിലെത്തും ശേഷം ബജറ്റ് ടീമുമായി ഫോട്ടോ സെഷനും ഉണ്ടാകും.

     

  • 08:30 AM

    Budget 2024 Live Updates: ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കിഷൻറാവു പുറപ്പെട്ടു

    ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കിഷൻറാവു കരാഡ് ഡൽഹിയിലെ വസതിയിൽ നിന്ന് പുറപ്പെട്ടു.

     

  • 08:15 AM

    Budget 2024 Live Updates: ബജറ്റിനുമുന്നേ പാർലമെൻ്റിൽ  മന്ത്രിസഭാ യോഗം 

    ഇന്ന് രാവിലെ 9:30ന് പാർലമെൻ്റിൽ മന്ത്രിസഭാ യോഗം ചേരും. ഇതിൽ കേന്ദ്ര സർക്കാരിൻ്റെ ഇടക്കാല ബജറ്റ് അംഗീകരിക്കും. ശേഷം 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.  ഇത് പൂർണ ബജറ്റല്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.

  • 08:15 AM

    Budget 2024 Live Updates: ഇടക്കാല ബജറ്റിൻ്റെ ദിവസം എല്ലാ കണ്ണുകളും വിപണിയിലേക്കും

    ഇടക്കാല ബജറ്റിന് മുന്നോടിയായി ബുധനാഴ്ച ഇന്ത്യൻ വിപണികളിൽ നല്ല ഉയർച്ചയാണ് കണ്ടത്. പ്രതീക്ഷകൾ കുറവാണെങ്കിലും നികുതി വരുമാനം വർധിക്കുന്നതിനാൽ ധനക്കമ്മി കുറയുമെന്നാണ് മാർക്കറ്റ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായരാണ് അറിയിച്ചത്. ബുധനാഴ്ച സെൻസെക്‌സ് 612.21 പോയിൻ്റ്  ഉയർന്ന് 71,752.11 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 203.60 പോയിൻ്റ് ഉയർന്ന് 21,725.70 ലാണ് ക്ലോസ് ചെയ്തത്.

  • 08:15 AM

    Budget 2024 Live Updates: ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് ഈ വിഷയങ്ങൾ ഉന്നയിച്ചേക്കും

    പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂർ തുടങ്ങിയ വിഷയങ്ങൾ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. 

  • 08:00 AM

    Parliament Budget Session 2024: ബജറ്റിന് മുമ്പ് വ്യോമയാന ഇന്ധന വില കുറച്ചു

    ഇടക്കാല ബജറ്റിന് മുമ്പ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു എങ്കിലും വിമാനക്കമ്പനികൾക്ക് ആശ്വാസ വാർത്തയുണ്ട്. ഒഎംസി വ്യോമയാന ഇന്ധന വില കുറച്ചിരിക്കുകയാണ്. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായി നാലാമത്തെ തവണയായുള്ള ഈ വിലകുറക്കലിൽ നിന്നും വിമാനനിരക്കിൽ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

  • 08:00 AM

    Nirmala Sitharaman Budget:  ബജറ്റിൽ പ്രതീക്ഷയോടെ  യുവാക്കൾളും സ്ത്രീകളും

    എല്ലാവരുടെയും പ്രതീക്ഷ ഇന്ന് ഇടക്കാല ബജറ്റിലാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് 11 മണിക്ക് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. മോദി സർക്കാരിൻ്റെ 10 വർഷത്തെ രണ്ടാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ബജറ്റിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രി മുദ്ര യോജനയുടെയും സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും സമയം വർധിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ബജറ്റിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട് 

  • 07:45 AM

    Budget 2024 Live Updates: ഒരുക്കങ്ങളെല്ലാം പൂർത്തിയായി

    രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

     

  • 07:45 AM

    Budget 2024 Live Updates: ബജറ്റ് ടീമിൻ്റെ ഫോട്ടോ സെഷൻ രാവിലെ 8:15 ന്

    കേന്ദ്ര സർക്കാർ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും.  ഇത് മോദി സർക്കാരിൻ്റെ അവസാന ബജറ്റാണ്. ഇന്ന് രാവിലെ 8.15ന് നോർത്ത് ബ്ലോക്ക് ഗേറ്റ് നമ്പർ 2 ൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് ടീമുമായി ഫോട്ടോ സെഷൻ നടത്തും. ശേഷം ധനമന്ത്രി രാഷ്ട്രപതി ഭവനിൽ പോയി രാഷ്ട്രപതിയെ കണ്ടശേഷം ധനമന്ത് 9:15ന് പാർലമെൻ്റ് മന്ദിരത്തിലെത്തും. 

  • 07:15 AM

    Budget 2024 Live Updates: പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് ഇന്നലെ മുതൽ 

    പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത് ബുധനാഴ്ച രാവിലെയാണ്. പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ പ്രസംഗത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ പ്രസിഡന്റിന്റെ ആദ്യ പ്രസംഗമായിരുന്നു. രാമക്ഷേത്രം മുതൽ ആർട്ടിക്കിൾ 370 വരെ രാഷ്ട്രപതി പരാമർശിച്ചു. രാമക്ഷേത്രമെന്ന ആഗ്രഹം നൂറ്റാണ്ടുകളായി നിലനിന്നിരുന്നതാണെന്നും അത് വർഷം പൂർത്തീകരിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി ഒപ്പം വനിതാ സംവരണ നിയമം നടപ്പാക്കിയ എംപിമാരെ അഭിനന്ദിക്കുകയും ചെയ്തു.

  • 07:15 AM

    Budget 2024 Live Updates: വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധിച്ചു

    കേന്ദ്ര സർക്കാർ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരു വലിയ വാർത്ത വന്നിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് മുമ്പ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 14 രൂപയാണ് വർധിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

  • 07:00 AM

    Budget 2024 Live Updates: ബജറ്റ് ദിനത്തിൽ ഇന്ന് എന്തൊക്കെ

    ഇന്ന് രാവിലെ 7:50 നും 8 നും ഇടയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനായി വീട്ടിൽ നിന്ന് പുറപ്പെടും. തുടർന്ന് 8:15 ന് ടീമിനൊപ്പം ധനമന്ത്രി ഒരു ഫോട്ടോ സെഷനിൽ പങ്കെടുക്കും. ശേഷം ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോകും. രാവിലെ 9:15 ന് ധനമന്ത്രി സംഘത്തോടൊപ്പം പാർലമെൻ്റ് ഹൗസിലെത്തും. തുടർന്ന് 10 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ബജറ്റ് പാസാക്കും. ഇതിന് ശേഷം 11 മണിയോടെയാണ് ബജറ്റ് അവതരിപ്പിക്കുക. തുടർന്ന് വൈകുന്നേരം ധനമന്ത്രി വാർത്താസമ്മേളനം നടത്തും.

Trending News