Bomb Found: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിക്ക് സമീപം ബോംബ്‌ കണ്ടെത്തി, കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Bomb Found:  മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ്‌ കണ്ടെത്തിയതോടെ പഞ്ചാബ്  പോലീസ് തിങ്കളാഴ്ച  കടുത്ത നടപടികളിലേയ്ക്ക് നീങ്ങി.  സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 06:33 PM IST
  • മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ്‌ കണ്ടെത്തിയതോടെ പഞ്ചാബ് പോലീസ് തിങ്കളാഴ്ച കടുത്ത നടപടികളിലേയ്ക്ക് നീങ്ങി. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
Bomb Found: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിക്ക് സമീപം ബോംബ്‌ കണ്ടെത്തി, കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Chandigarh: ചണ്ഡീഗഡിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിക്ക് സമീപം ബോംബ് കണ്ടെത്തി. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന്  500 മീറ്റർ അകലെയുള്ള ഹെലിപാഡിൽ നിന്നാണ് ബോംബ്‌ കണ്ടെത്തിയത്. 

ഒരു കുഴൽക്കിണർ ഓപ്പറേറ്ററാണ്  വൈകുന്നേരം 4 മണിയ്ക്ക് ശേഷം ഹെലിപാഡിനും മാന്‍റെ വസതിക്കും സമീപമുള്ള മാവിൻതോട്ടത്തിൽ  ബോംബ് കണ്ടെത്തിയത്.  ഈ സമയം,  മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല.

Also Read:  FY22-23 Important Dates: ഈ 3 മാസങ്ങള്‍ നിര്‍ണ്ണായകം, പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയതികള്‍ അറിയാം 

മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ്‌ കണ്ടെത്തിയതോടെ പഞ്ചാബ്  പോലീസ് തിങ്കളാഴ്ച  കടുത്ത നടപടികളിലേയ്ക്ക് നീങ്ങി.  സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.  

also Read:   Karnataka Covid Precautions: ഈ 6 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക

അതിനിടെ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ, ബോംബ്‌ സംബന്ധിച്ച  അന്വേഷണത്തിനായി ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡിനെയും അറിയിച്ചിട്ടുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News