Delhi Liquor Police Case: അതിഷിയും ഭരദ്വാജും കുരുക്കിലേക്ക്? മദ്യനയക്കേസിൽ കേജ്രിവാൾ രണ്ടു പേരുകൾ വെളിപ്പെടുത്തിയതായി ഇഡി

Delhi Liquor Police Case: വിജയ് നായരുമായുള്ള തന്റെ ബന്ധത്തിൽ പരിമിതിയുണ്ടെന്നും, അതിഷിക്കും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ്...

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 05:03 PM IST
  • 100 കോടിയുടെ അഴിമതിക്കേസിൽ വിജയ് നായർ സൗത്ത് ​ഗ്രൂപ്പിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
  • കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി.
Delhi Liquor Police Case: അതിഷിയും ഭരദ്വാജും കുരുക്കിലേക്ക്? മദ്യനയക്കേസിൽ കേജ്രിവാൾ രണ്ടു പേരുകൾ വെളിപ്പെടുത്തിയതായി ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി മന്ത്രിമാരായ അതിഷിക്കും ഭരദ്വാജിനും പങ്കുള്ളതായി സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എഎപി നേതാക്കളും മന്ത്രിമാരുമായ രണ്ട് നേതാക്കളുടെ പേര് പറഞ്ഞതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തയത്. മദ്യനയ അഴിമതിക്കേസിൽ മന്ത്രിമാരായ അതിഷിക്കും സൗരഭ് ഭരദ്വാജിനും പങ്കുള്ളതായാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 

വിജയ് നായർ തന്റെ പക്കലല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അതിഷിക്കും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിജയ് നായരുമായുള്ള തന്റെ ബന്ധത്തിൽ പരിമിതിയുണ്ടെന്നും കേജ്രിവാൾ പറഞ്ഞതായി ഇഡി വ്യക്തമാക്കുന്നു. മദ്യനയക്കസിൽ എഎപിയോടൊപ്പം ഉയർന്നു കേൾക്കുന്നതാണ് മലയാളി കൂടെയായ വിജയ് നായരുടെ പേര്. ഇയാൾ ആംആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ് ആയിരുന്നു. ഈവന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒ കൂടിയായ വിജയ് നായർ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായതാണ്. 100 കോടിയുടെ അഴിമതിക്കേസിൽ വിജയ് നായർ സൗത്ത് ​ഗ്രൂപ്പിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

ALSO READ: ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, സ്വർണ്ണം, വെള്ളി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിലയില്‍ ഉണ്ടായത് അമ്പരപ്പിക്കുന്ന മാറ്റം

അതേസമയം കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി. അദ്ദേഹത്തെ ഇന്ന് വൈകിട്ടോടെ തിഹാർ ജയിലിലേക്ക് മാറ്റും. കഴിഞ്ഞ മാർച്ച് 21നാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നത്.  കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണിത്. രാവിലെ 11:30 ഓടെ അഴിമതിയുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നതിനുവേണ്ടി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നിഷേധിക്കുകയും ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമാണ് ചെയ്തിരിക്കുന്നത്. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകദേശം 45 കോടി രൂപയോളം വരുന്ന കള്ളപ്പണം വിനിയോഗിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News