Bank Holiday Today on April 1: ഏപ്രിൽ ഒന്നായ ഇന്ന് എല്ലാ ബാങ്കുകൾക്കും അവധിയാണോ? അറിയാം

Bank Holiday on April 01: ഏപ്രിലിൽ ദേശീയ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഓരോ ഞായറാഴ്ചയും ചേർത്ത് മൊത്തം 14 ദിവസം ബാങ്ക് അവധിയായിരിക്കും.

Written by - Ajitha Kumari | Last Updated : Apr 1, 2024, 12:10 PM IST
  • ഏപ്രിൽ ഒന്നായ ഇന്ന് എല്ലാ ബാങ്കുകൾക്കും അവധി
  • ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ബാങ്കുകൾക്ക് അവധിയായിരിക്കും
Bank Holiday Today on April 1: ഏപ്രിൽ ഒന്നായ ഇന്ന് എല്ലാ ബാങ്കുകൾക്കും അവധിയാണോ? അറിയാം

Bank Holidays in April 2024: പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 ആയ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.  എല്ലാ ബാങ്കുകളിലെയും ജീവനക്കാർ അവരുടെ സാമ്പത്തിക വർഷാവസാനത്തിൽ വളരെ തിരക്കിലായിരിക്കും.

ഒപ്പം ആവശ്യ ജോലികൾ പൂർത്തിയാക്കാൻ ഓവർടൈം ജോലിയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഏപ്രിൽ ഒന്നിന് ബാങ്കുകൾക്ക് അവധിയായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ നിങ്ങൾക്ക് ഇന്ന് ചെയ്യാനുണ്ടെങ്കിൽ അത് വീട്ടിലിരുന്ന് മൊബൈൽ വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ നടത്തുക.

Also Read: ഏപ്രിലിൽ കേരളത്തിൽ എത്ര ദിവസം ബാങ്ക് അവധിയായിരിക്കും? അറിയാം

ആർബിഐ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ ബാങ്കുകൾക്ക് 14 ദിവസം അവധിയായിരിക്കും. പൊതു അവധികൾ, പ്രാദേശിക അവധികൾ, ശനി, ഞായർ എന്നീ ദിവസങ്ങൾ ഉൾപ്പെടുത്തിആർബിഐയുടെ കലണ്ടറിൽ ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യസ്തമായിരിക്കും. അവധിക്കാല കലണ്ടർ തീരുമാനിക്കുന്നത് ആർബിഐയും അതത് സംസ്ഥാന സർക്കാരുകളുമാണ്. 

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ആചാരങ്ങൾ അനുസരിച്ച് ബാങ്കുകളുടെ പ്രാദേശിക അവധികൾ വ്യത്യാസമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഏപ്രിൽ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്താനുണ്ടെങ്കിൽ അവധി ദിവസങ്ങൾ എന്നൊക്കെയാണ് എന്നറിയുന്നത് അത്യാവശ്യമാണ്.  

Also Read: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!

 

14 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഏപ്രിലിൽ 14 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ദേശീയ, പ്രാദേശിക അവധിയുൾപ്പെടെയാണിത്.  ഇതിനിടയിൽ ഏപ്രിലിൽ സാമ്പത്തിക വർഷാവസാനം ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനാൽ മാസാരംഭമായ ഏപ്രിൽ ഒന്നിന് ബാങ്ക് അവധിയായിരിക്കും. ഇതുകൂടാതെ, ഈദ് പ്രമാണിച്ച് ഏപ്രിൽ 10 നും 11 നും ചില സംസ്ഥാനങ്ങളിൽ അവധിയുണ്ട്.

Bank Holiday in April 2024

ഏപ്രിൽ 1 ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെല്ലാം, ബാങ്ക് മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യണം. ഇതുകൊണ്ടുതന്നെ ഏപ്രിൽ ഒന്നിന് ബാങ്ക് അവധിയാണ്. അഗർത്തല, അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ് - ആന്ധ്രാപ്രദേശ്, തെലങ്കാന, ഇംഫാൽ, ഇറ്റാനഗർ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊഹിമ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.   

ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാമിന്‍റെ ജന്മദിനവും ജുമാത്ത്-ഉൽ-വിദയും പ്രമാണിച്ച് ഹൈദരാബാദ്, തെലങ്കാന, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിൽ 7 (ഞായർ): രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധി 

ഏപ്രിൽ 9: ഗുഡി പദ്‌വ, ഉഗാദി ഉത്സവം, തെലുങ്ക് പുതുവത്സരം, ആദ്യ നവരാത്രി, ഹിന്ദു പുതുവത്സരം  എന്നിവ പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. 

ഏപ്രിൽ 10: ഈദ് പ്രമാണിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിൽ 11: ഈദ് പ്രമാണിച്ച് രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിൽ 13: മാസത്തിലെ രണ്ടാം ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി. കൂടാതെ, ബൊഹാഗ് ബിഹു/ചൈറോബ/ബൈസാഖി/ബിജു ഫെസ്റ്റിവൽ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 14: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 15: ഹിമാചൽ ദിനം/ബോഹാഗ് ബിഹു കാരണം ഗുവാഹത്തിയിലും ഷിംലയിലും ബാങ്കുകൾക്ക് അവധിയായിരിക്കും.  

ഏപ്രിൽ 17:  ശ്രീരാമനവമി ഉത്സവം. അഹമ്മദാബാദ്, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് (ആന്ധ്രപ്രദേശ്, തെലങ്കാന), ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.  

ഏപ്രിൽ 20: ഗരിയ പൂജ കാരണം അഗർത്തലയിൽ ബാങ്ക് അവധിയായിരിക്കും 

ഏപ്രിൽ 21: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 27: നാലാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.  

ഏപ്രിൽ 28: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അവധിയായിരിക്കും

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News