ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; കർണാടകയിൽ 25കാരി ജീവനൊടുക്കി

തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിവെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 07:32 AM IST
  • സലൂൺ ജോലിക്കാരനായ ​ഗൗതമിന്റെ ഭാര്യ നന്ദിനി (25) ആണ് ആത്മഹത്യ ചെയ്തത്.
  • സംഭവദിവസം രാവിലെ ​ഗൗതം ജോലിക്ക് പോകുന്നതിന് മുൻപ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു.
  • തുടർന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ തനിക്ക് ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
  • മടങ്ങി വരുമ്പോൾ ഉറപ്പായും ചോക്ലേറ്റ് കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഗൗതം പോയത്.
ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; കർണാടകയിൽ 25കാരി ജീവനൊടുക്കി

ബെംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സലൂൺ ജോലിക്കാരനായ ​ഗൗതമിന്റെ ഭാര്യ നന്ദിനി (25) ആണ് ആത്മഹത്യ ചെയ്തത്. സംഭവദിവസം രാവിലെ ​ഗൗതം ജോലിക്ക് പോകുന്നതിന് മുൻപ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ തനിക്ക് ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മടങ്ങി വരുമ്പോൾ ഉറപ്പായും ചോക്ലേറ്റ് കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഗൗതം പോയത്.

എന്നാൽ പിന്നീട് ഇയാൾ നന്ദിനിയുടെ ഫോൺ കോളുകൾ എടുത്തിരുന്നില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. തുടർന്ന് ​ഗൗതമിന് നന്ദിനി വാട്സാപ് സന്ദേശങ്ങൾ അയച്ചു. താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു നന്ദിനി അയച്ച സന്ദേശം. നന്ദിനിയുടെ മെസേജ് കണ്ട് ഭയന്ന ഗൗതം തിരിച്ചുവിളിച്ചെങ്കിലും നന്ദിനി ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ നന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. 

Also Read: Temperature: രാജ്യം കടുത്ത ചൂടിലേക്ക്; അടുത്ത അഞ്ച് ദിവസം താപനില ഉയരും, കേരളത്തിലും ജാഗ്രത

 

ഹെന്നൂർ പോലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് എഴുതിവച്ച ശേഷമാണ് നന്ദിനി ജീവനൊടുക്കിയത്. ഗൗതമും നന്ദിനിയും കോളജ് കാലം മുതൽ തമ്മില്‍ അറിയുന്നവരാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News