ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക, നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവ്

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

Last Updated : Dec 9, 2020, 10:56 PM IST
  • ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍
  • നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവ്, കൂടാതെ അരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയോ ശിക്ഷയായി ലഭിക്കും
  • പശുക്കടത്ത്, പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍, കശാപ്പ് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക, നിയമം ലംഘിച്ചാല്‍  7 വര്‍ഷം വരെ തടവ്

ബംഗളൂരു: ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

 മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ  (B. S. Yediyurappa) നേതൃത്വത്തില്‍ ഭരണകക്ഷിയായ BJP സര്‍ക്കാര്‍ നിയമസഭയില്‍ നേരത്തെ ബില്‍ അവതരിപ്പിച്ചിരുന്നു.  ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. പശു കശാപ്പിനെതിരായ  (Cow Slaughter) ഏറ്റവും കര്‍ശനമായ നിയമങ്ങളിലൊന്നാണ് കര്‍ണാടക നിയമസഭയില്‍ (Karnataka Assembly) ഇന്ന് പാസായത്. 

പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും അരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയോ ശിക്ഷയായി ലഭിക്കും. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. 

പശുക്കടത്ത്, പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍, കശാപ്പ് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഗോമാംസം കന്നുകാലികളുടെ ഏതെങ്കിലും മാംസമായി നിര്‍വചിക്കുന്നതിലൂടെ, സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിരോധിക്കുന്നതാണ് ബില്‍.  പുതിയ ബില്‍ അനുസരിച്ച്‌ എല്ലാ കന്നുകാലികളും ഗോമാംസമായി പരിഗണിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ നേരത്തെ മാധ്യമങ്ങളോട്  പറഞ്ഞിരുന്നു.

എന്നാല്‍, കര്‍ണാടകയില്‍ ഗോമാംസം നിരോധിക്കുമോ എന്ന് ചോദ്യത്തിന്   13 വയസ്സിന് മുകളിലുള്ള എരുമകളെ അറുക്കാന്‍ അനുവദിക്കുമെന്നാണ്  നിയമമന്ത്രി ജെ. സി. മധുസ്വാമി മറുപടി  നല്‍കിയത്.

അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെതിയിരിയ്ക്കുകയാണ്.   യാതൊരു ചര്‍ച്ചയുമില്ലാതെയാണ് ബില്‍ അവതരിപ്പിച്ചതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. "ഇന്ന് പതിപക്ഷത്തെ  അതിശയിപ്പിച്ച്‌, മൃഗസംരക്ഷണ മന്ത്രി മൃഗസംരക്ഷണ ബില്ല് അവതരിപ്പിച്ചു. ഇതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് അത്ഭുതപ്പെടുത്തി,"  സിദ്ധരാമയ്യ  (Siddaramaiah) പറഞ്ഞു.

ഗുജറാത്ത്, യുപി എന്നിവിടങ്ങളില്‍ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സര്‍ക്കാരിന്‍റെ  പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിന്‍റെ  ഭാഗമാണ് ലവ് ജിഹാദ്, ഗോവധം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്  (Congress) ആരോപിച്ചു. മോദി സര്‍ക്കാര്‍ വന്നശേഷം ബീഫിന്‍റെ  കയറ്റുമതി ഇരട്ടിയായെന്നും ഇതുചെയ്യുന്നതില്‍ പലരും BJP നേതാക്കളാണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്  നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

Also read: കർണാടകയിൽ ഗോവധ നിരോധനവും Love Jihad നെതിരെയുള്ള നിയമവും ഉടനെന്ന് മന്ത്രി

സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തെ എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗ്ഗം തേടുമെന്ന് കോണ്‍ഗ്രസ്  നേതാക്കള്‍ വ്യക്തമാക്കി. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍, അത്  സാമുദായിക തലത്തില്‍ ധ്രുവീകരണത്തിനായി ദുരുപയോഗം ചെയ്യാമെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാമെന്നും കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചു.

Trending News