കർണാടകയിൽ ഗോവധ നിരോധനവും Love Jihad നെതിരെയുള്ള നിയമവും ഉടനെന്ന് മന്ത്രി

കർണാടകയിൽ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവധ നിരോധത്തിനും (Cow Slaughter) ലൗ ജിഹാദിനെതിരെയുള്ള (Love Jihad) നിയമങ്ങൾ ഉടൻ പ്രബല്യത്തിൽ കൊണ്ടുവരുമന്ന് ഉപമുഖ്യമന്ത്രി ഡോ. സി.എൻ.അശ്വത് നാരായണൻ.

Last Updated : Dec 5, 2020, 04:43 PM IST
  • ഗോവധ നിരോധന നിയമം കൊണ്ടുവരനായി കർണാടകയിൽ ബിജെപി സർക്കാർ നേരത്തെ ക്യാബിനെറ്റ് ചർച്ച നടത്തിയിരുന്നു.
  • അടുത്ത സഭ സമ്മേളനത്തിൽ ഇവയ്ക്കെതിരായ ബില്ലുകൾ അവതരിപ്പിക്കുമെന്ന് സർക്കാർ.
കർണാടകയിൽ ഗോവധ നിരോധനവും Love Jihad നെതിരെയുള്ള നിയമവും ഉടനെന്ന് മന്ത്രി

ബംഗളൂരു: കർണാടകയിൽ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവധ നിരോധത്തിനും  ലൗ ജിഹാദിനെതിരെയുള്ള നിയമങ്ങൾ ഉടൻ പ്രബല്യത്തിൽ കൊണ്ടുവരുമന്ന് ഉപമുഖ്യമന്ത്രി ഡോ. സി.എൻ.അശ്വത് നാരായണൻ.

അടുത്ത നിയമസഭ സമ്മേളനത്തിൽ ഗോവധ നിരോധത്തിനായുള്ള ബില്ലുകൾ അവതരിപ്പിക്കുമെന്ന് നേരത്തെ കർണാടകയിലെ ബിജെപി (BJP) സര്‍ക്കാര്‍  ആറിയിച്ചിരുന്നു.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനവും  (Cow Slaughter) ലൗ ജിഹാദിനെതിരെയുള്ള  (Love Jihad) നിയമങ്ങൾ നിലവിലുള്ളതാണെന്നും തങ്ങൾ അത് കർണാടകയിലും പ്രബല്യത്തിൽ കൊണ്ടുവരുമെന്ന് മന്ത്രി അശ്വത് നാരായണൻ (CN Aswath Narayanan) പറഞ്ഞു.

Also Read : ഏത് മാംസമായാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുന്നു, നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു, അലഹബാദ് ഹൈക്കോടതി

പണവും സ്നേഹവും കാണിച്ച് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മത പരിവർത്തനും നടത്തുന്നത് ഗൗരമുള്ള കാര്യമാണെന്നും അതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ (BS Yediyurrappa) നേരത്തെ അറിയിച്ചുരുന്നു. ലൗ ജിഹാദ് സാമൂഹിക വിപത്താണെന്ന് ആഭ്യന്തര മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

Also Read : Love Jihad: യുപിയിൽ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ കേസ് ബറേലിയിൽ

അടുത്തിടെ ഉത്തർ പ്രദേശിൽ യോഗി( Yogi Adityanath) സർ‍ക്കാർ ലൗ ജിഹാദുമായി ബന്ധപ്പെടുത്തി നിർബന്ധിത മത പരിവർത്തിനെതിരെ പരമാവധി 10 വർഷ തടവ് ലഭിക്കുന്ന ഓർഡിനസ് പാസാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമം പാസാക്കിയിരുന്നു. നേരത്തെ ഡൽഹിയിൽ 21 വയസുകാരിയായ കോളേജ് വിദ്യാഥിനി വെടിയേറ്റ് മരിച്ചതിന് ശേഷമാണ് പല സംസ്ഥാനങ്ങളിലും  ലൗ ജിഹാദിന്റെ മറവിലുള്ള കേസുകളിൽ ശിക്ഷ കടുപ്പിക്കാൻ തീരുമാനമായത്

 

Trending News