Drugs Seized: തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

Drugs Seized In Kazhakoottam: പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 03:04 PM IST
  • കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവേ സംശയം തോന്നിയ പോലീസ് ഇവരെ പരിശോധന നടത്തി പിടികൂടുകയായിരുന്നു
  • ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു
Drugs Seized: തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: 100 ഗ്രാം എം‍ഡിഎംഎയും ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ. ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്.

സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബെംഗളൂരു - തിരുവനന്തപുരം ബസിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്.

ALSO READ: കാറിൽ കഞ്ചാവ് കടത്ത്, മരണപ്പാച്ചിൽ; ചേസ് ചെയ്ത് നാട്ടുകാരും പോലീസും, ഒടുവിൽ നിന്നത് പോലീസ് ജീപ്പിൽ ഇടിച്ച്

തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ബെം​ഗളൂരുവിൽ നിന്ന് ഇവർ മടങ്ങിയ വിവരം മനസ്സിലാക്കിയ പോലീസ് പരിശോധന നടത്തി വരികയായിരുന്നു.

കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവേ സംശയം തോന്നിയ പോലീസ് ഇവരെ പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. വിപണിയിൽ മൂന്നര ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News