2024-2025 അധ്യയന വർഷത്തേക്കുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ജെഇഇ (മെയിൻ) അപേക്ഷാ പ്രക്രിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു. ജെഇഇ പരീക്ഷ രണ്ട് സെഷനുകളിലായാണ് നടത്തുന്നത്. സെഷൻ ഒന്ന് 2024 ജനുവരിയിലും സെഷൻ രണ്ട് ഏപ്രിലിലും നടത്തും. സെഷൻ 1 പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ ഒന്നിന് ആരംഭിച്ച് 2023 നവംബർ 30ന് അവസാനിക്കും.
അപേക്ഷാ ഫീസ് ഡെബിറ്റ്, ക്രെഡിറ്റ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ വഴി 2023 നവംബർ മുപ്പതിനകം സമർപ്പിക്കണം. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 13 ഭാഷകളിലാണ് ജെഇഇ മെയിൻ പരീക്ഷ നടത്തുന്നത്. ഐഐടികളിലും മറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ പരീക്ഷ നടത്തുന്നത്.
ജെഇഇ മെയിൻ പരീക്ഷ ജനുവരി സെഷൻ: പ്രധാനപ്പെട്ട തീയതികൾ
അപേക്ഷാ ഫോം ഓൺലൈൻ ആയി സമർപ്പിക്കേണ്ടത്: 2023 നവംബർ 1 മുതൽ 2023 നവംബർ 30 വരെ (രാത്രി 09:00 വരെ)
അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2023 നവംബർ 30 വരെ (രാത്രി 11:50 വരെ)
2024 ജനുവരി രണ്ടാം വാരത്തോടെ പരീക്ഷാ സെന്ററുകൾ പ്രഖ്യാപിക്കും.
അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്: പരീക്ഷാ തീയതിക്ക് മൂന്ന് ദിവസം മുമ്പ്
പരീക്ഷാ തീയതി: 2024 ജനുവരി 24 നും ഫെബ്രുവരി ഒന്നിനും ഇടയിൽ
ഉത്തരസൂചിക എൻടിഎ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും
ഫലപ്രഖ്യാപനം: 2024 ഫെബ്രുവരി 12
അപേക്ഷാ ഫോമിന്റെ ഓൺലൈൻ സമർപ്പണം: 2024 ഫെബ്രുവരി 2 മുതൽ 2024 മാർച്ച് 2 വരെ (രാത്രി 09:00 വരെ)
അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2024 മാർച്ച് 2 (രാത്രി 11:50 വരെ)
പരീക്ഷാ സെന്റർ അറിയിപ്പ്: 2024 മാർച്ച് മൂന്നാം വാരത്തോടെ
എൻടിഎ വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്: പരീക്ഷയുടെ യഥാർത്ഥ തീയതിക്ക് മൂന്ന് ദിവസം മുമ്പ്
പരീക്ഷാ തീയതികൾ: 2024 ഏപ്രിൽ ഒന്നിനും ഏപ്രിൽ 15 നും ഇടയിൽ
ഉത്തരസൂചികകൾ എൻടിഎ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും
ഫലപ്രഖ്യാപനം: 2024 ഏപ്രിൽ 25
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.