ശ്രീനഗർ: സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി കശ്മീർ സോൺ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ. ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകരായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുപ്‌വാരയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഐജിപി വിജയ് കുമാർ വ്യക്തമാക്കി. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
#KupwaraEncounterUpdate: Two terrorists of proscribed terror outfit LeT including one Pakistani terrorist namely Tufail killed. Search still going on: IGP Kashmir Vijay Kumar pic.twitter.com/yUGW1ngiCO
— ANI (@ANI) June 7, 2022
സോപോർ ബാരാമുള്ള പ്രദേശത്ത് കഴിഞ്ഞ 14 മണിക്കൂറിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ ഹൻസല്ലയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു എകെ 47 റൈഫിൾ, അഞ്ച് മാഗസിനുകൾ, വെടിമരുന്ന് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. വടക്കൻ കശ്മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ കാണ്ടി മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ALSO READ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഐജിപി വിജയ് കുമാർ പറഞ്ഞു. ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ഈ വർഷത്തെ 58-ാമത്തെ ഏറ്റുമുട്ടലാണിത്. ഈ ഓപ്പറേഷനുകളിൽ 28 പാകിസ്ഥാനികൾ ഉൾപ്പെടെ 91 ഭീകരരെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു. 44 ഭീകരരെയും 184 കൂട്ടാളികളെയും ഈ വർഷം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരാക്രമണങ്ങളിൽ ഈ വർഷം കശ്മീരിൽ 17 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...