ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ (Covid pandemic) പോരാടുമ്പോൾ യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി (Prime Minister).
കോവിഡിനെതിരെ പോരാടാൻ യോഗ ജനങ്ങൾക്ക് ആന്തരിക ശക്തി നൽകി. കോവിഡ് ഉയർന്നുവന്ന ഘട്ടത്തിൽ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.
മഹാമാരിക്കെതിരെ ആളുകൾക്ക് പോരാടണമെന്ന വിശ്വാസം ഇത് പകർന്നു. വൈറസിനെതിരായ പോരാട്ടത്തിൽ ഒരു മാർഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. സമ്മർദ്ദങ്ങളിൽ ശക്തിയും നിരാശയിൽ ശുഭാപ്തി വിശ്വാസവും യോഗ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള (Yoga day) ആവേശം കുറഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗശാന്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നു. വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കൽ സയൻസ് പോലും യോഗയ്ക്ക് പ്രധാന്യം നൽകുന്നു.
ALSO READ: യോഗ ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലത്
രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാർ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ (Hospital) ഡോക്ടർമാരും നഴ്സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...