IndiGo: ആഭ്യന്തര യാത്രകൾക്ക് special offer, തിയതിയും സമയവും ഫ്രീയായി മാറ്റാം

ആഭ്യന്തര യാത്രക്കാര്‍ക്ക്  പ്രത്യേക ഓഫർ പ്രഖ്യാപിച്ച്  IndiGo Airlines... 

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 11:43 PM IST
  • IndiGo Airlines പ്രഖ്യാപിച്ച പ്രത്യേക ഓഫർ അനുസരിച്ച് തിയതിയും സമയവും മാറ്റുന്നതിന് എയര്‍ലൈന്‍സ് തുക ഈടാക്കില്ല.
  • ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഈ ഓഫർ ബാധകമാവുക.
  • ഈ ഓഫർ പ്രാബല്യത്തിൽ വരുന്നതോടെ ഏത് സമയത്ത് നടത്താനുദ്ദേശിക്കുന്ന യാത്രകൾക്കും ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും.
IndiGo: ആഭ്യന്തര യാത്രകൾക്ക്  special offer, തിയതിയും  സമയവും ഫ്രീയായി മാറ്റാം

New Delhi: ആഭ്യന്തര യാത്രക്കാര്‍ക്ക്  പ്രത്യേക ഓഫർ പ്രഖ്യാപിച്ച്  IndiGo Airlines... 

IndiGo Airlines പ്രഖ്യാപിച്ച  പ്രത്യേക ഓഫർ അനുസരിച്ച് തിയതിയും  സമയവും മാറ്റുന്നതിന് എയര്‍ലൈന്‍സ് തുക ഈടാക്കില്ല. ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകള്‍ക്കാണ്  ഈ   ഓഫർ  ബാധകമാവുക. 

ആഭ്യന്തര യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ   ഓഫര്‍  ഏറെ പ്രയോജനപ്രദമാണ്. ഈ ഓഫർ പ്രാബല്യത്തിൽ വരുന്നതോടെ ഏത് സമയത്ത് നടത്താനുദ്ദേശിക്കുന്ന യാത്രകൾക്കും ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് തടസമില്ലാത്ത യാത്ര പ്രദാനം ചെയ്യുന്നതിന്‍റെ  ഭാഗമായാണ് കമ്പനിയുടെ ഈ പുതിയ പദ്ധതി.  ഈ ഓഫര്‍ പ്രകാരം  പതിവ് നിരക്കിൽ 2021 ഏപ്രിൽ 30 വരെ നടത്തിയ പുതിയ ബുക്കിംഗില്‍  യാത്രക്കാർക്ക് പരിധിയില്ലാത്ത മാറ്റങ്ങൾ വരുത്താൻ കഴിയും. 

അതേസമയം, മാറ്റങ്ങള്‍ വരുത്താന്‍ തുക ഈടാക്കില്ല എങ്കിലും  ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്ന നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും ഇൻഡിഗോ പറയുന്നു. 

ഓഫര്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍  ഇൻഡിഗോ എയർലൈൻസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ  www.goIndiGo.in ല്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News