ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ (Omicron Cases) എണ്ണം വർധിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു. 784 ഒമിക്രോൺ രോഗികളിൽ 241 പേർ കോവിഡ് മുക്തരായി.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്. 238 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നാലെയുള്ളത്. 167 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 73 കേസുകളുമായി ഗുജറാത്ത് മൂന്നാമതും, 65 കേസുകളുമായി കേരളം നാലാമതും 62 കേസുകളുമായി തെലങ്കാന അഞ്ചാമതുമാണ്.
അതേസമയം രാജ്യത്ത് 9,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,08,886 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,80,592 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. 77,002 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 7,347 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി.
Also Read: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥനും ഒമിക്രോൺ, ആകെ കേസുകൾ 65 ആയി
ഇതുവരെ 143.15 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...