ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി;ലോകത്ത് പത്ത് പേർക്ക് മാത്രമുള്ള രക്ത ഗ്രൂപ്പ് എന്ന് റിപ്പോർട്ട്; കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയിൽ

ഒരു തരം റെഡ് സെല്‍ ആന്റിജനുകളാണ് ഇഎംഎം.എല്ലാവരുടെയും രക്തത്തില്‍ അതിനാല്‍ ഇഎംഎം അടങ്ങിയിരിക്കും

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 08:51 AM IST
  • ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്
  • കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയിൽ
 ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി;ലോകത്ത് പത്ത് പേർക്ക് മാത്രമുള്ള രക്ത ഗ്രൂപ്പ് എന്ന് റിപ്പോർട്ട്; കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയിൽ

ഡൽഹി: ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി.ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള 'എ', 'ബി', 'ഒ' അല്ലെങ്കില്‍ 'എബി' ഗ്രൂപ്പുകളുടെ കീഴില്‍ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്.

ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്.പൊതുവേ, മനുഷ്യശരീരത്തില്‍ നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്.അവയില്‍ A, B, O, Rh, Duffy എന്നിങ്ങനെ 42 തരം വ്യത്യസ്ത ഘടകങ്ങളുണ്ട്.കൂടാതെ 375 തരം ആന്റിജനുകളുമുണ്ട്.ഈ ആന്റിജനുകളില്‍ പൊതുവെ ഇഎംഎമ്മിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു.ഒരു തരം റെഡ് സെല്‍ ആന്റിജനുകളാണ് ഇഎംഎം.എല്ലാവരുടെയും രക്തത്തില്‍ അതിനാല്‍ ഇഎംഎം അടങ്ങിയിരിക്കും.എന്നാല്‍ രക്തത്തില്‍ ഹൈ-ഫ്രീക്വന്‍സി ആന്റിജനായ ഇഎംഎം ഇല്ലാത്ത അപൂര്‍വ്വമാളുകള്‍ മാത്രമാണുള്ളത്.

ലോകത്ത് തന്നെ പത്ത് പേരെ മാത്രമേ അത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളൂ.അപൂര്‍വ്വമായി ഇത്തരത്തില്‍ ഇഎംഎം ഇല്ലാത്ത രക്തഗ്രൂപ്പുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാനും കഴിയുകയില്ല.കൂടാതെ മറ്റൊരാളില്‍ നിന്നും രക്തം വാങ്ങാനും ഇത്തരക്കാര്‍ക്ക് കഴിയില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ചികിത്സയിലായിരുന്ന 65 കാരനായ രോഗിക്ക് ഹൃദയശസ്ത്രക്രിയയ്‌ക്ക് രക്തം ആവശ്യമായി വന്നു.രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതോടെ രക്തസാമ്പിൾ അമേരിക്കയിലേക്ക് അയക്കുകയായിരുന്നു.തുടര്‍ന്നാണ് അപൂര്‍വ രക്തഗ്രൂപ്പാണ് രോഗിക്കുള്ളതെന്ന് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News