Tapas Drone: വരുന്നു ഇന്ത്യൻ ആർമിക്കായി പുത്തൻ ഡ്രോൺ 'തപസ്'

കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് തപസിൻറെ പരീക്ഷണ പറക്കൽ ആരംഭിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകളോളം അറബിക്കടലിനു മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 05:07 PM IST
  • തപസിന് പറക്കാൻ നീണ്ട റൺവേകളുടെ ആവശ്യമില്ല
  • ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് തപസിൻറെ പരീക്ഷണ പറക്കൽ
  • ചെറിയ എയർഫീൽഡുകളിൽ നിന്ന് പോലും തപസിനെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്
Tapas Drone: വരുന്നു ഇന്ത്യൻ ആർമിക്കായി പുത്തൻ ഡ്രോൺ 'തപസ്'

ഇന്ത്യൻ ആർമിക്ക് കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച പുതിയ ഡ്രോണ്‍ തപസ് എത്തുന്നു. തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ആദ്യ പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18 മണിക്കൂറോളമാണ് തപസിനെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്.

മറ്റുള്ളവയെ അപേക്ഷിച്ച് ഇടത്തരം ഉയരവും, ദീർഘദൂര ക്ഷമതയും ഉള്ള ഒരു ഡ്രോൺ കൂടിയാണ് തപസ്. കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് തപസിൻറെ പരീക്ഷണ പറക്കൽ ആരംഭിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകളോളം അറബിക്കടലിനു മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു. 

തപസിന് പറക്കാൻ നീണ്ട റൺവേകളുടെ ആവശ്യമില്ലാത്തതിനാൽ ദ്വീപ് പ്രദേശങ്ങളിലെ ചെറിയ എയർഫീൽഡുകളിൽ നിന്ന് പോലും തപസിനെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. ഡിഫൻഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻറെ (DRDO) നേതൃത്വത്തിൽഎയറനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലാണ് തപസ് നിർമ്മിച്ചത്.   

തപസിന് സ്വയം നിയന്ത്രിക്കാനും അല്ലെങ്കില്‍ വിദൂര നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില്‍ നിന്നും നിയന്ത്രിക്കാനും സാധിക്കും. പറക്കുന്നതിനിടെ പോര്‍വിമാനങ്ങളോ മറ്റോ അടുത്തെത്തിയാല്‍ അത് ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും തപസിലുണ്ട് തപസിൽ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള യുഎവിയാണ് ആര്‍ച്ചര്‍. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ആര്‍ച്ചറിന്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News