Indian Army Recruitment 2023: എഞ്ചിനിയറിംഗ് ഡിഗ്രീ ഉണ്ടോ ? ശമ്പളം 2.50 ലക്ഷത്തിന് മുകളിൽ

Indian Army Recruitment 2023: അപേക്ഷകർ നിശ്ചിത തീയതിക്കകം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ഏപ്രിൽ 18 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.അപേക്ഷയുടെ അവസാന തീയതി മെയ് -17 

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 12:25 PM IST
  • ഏപ്രിൽ 18 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി
  • അപേക്ഷയുടെ അവസാന തീയതി മെയ് 17 ആണ്
  • അപേക്ഷകർ നിശ്ചിത തീയതിക്കകം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു
Indian Army Recruitment 2023: എഞ്ചിനിയറിംഗ് ഡിഗ്രീ ഉണ്ടോ ? ശമ്പളം 2.50 ലക്ഷത്തിന് മുകളിൽ

Indian Army Recruitment 2023: ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതാ സുവർണാവസരം. 40 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം.തെറ്റായി പൂരിപ്പിച്ച ഫോം സ്വീകരിക്കില്ല. കൂടാതെ, അപേക്ഷകർ നിശ്ചിത തീയതിക്കകം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ഏപ്രിൽ 18 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.അപേക്ഷയുടെ അവസാന തീയതി 17 മെയ് 2023 ആണ്.

പ്രായപരിധി

20 മുതൽ 27 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. 2024 ജനുവരി 1-ന്, ഉദ്യോഗാർത്ഥികളുടെ പ്രായം 27 വയസ്സിൽ കൂടരുതെന്നാണ് പ്രത്യേകത. മറ്റ് വിശദാംശങ്ങൾ ചുവടെ.

ഒഴിവുകൾ ഇങ്ങനെ

1. സിവിൽ - 11 പോസ്റ്റുകൾ
2. മെക്കാനിക്കൽ - 09 പോസ്റ്റുകൾ
3. ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് - 4 പോസ്റ്റുകൾ
4.കമ്പ്യൂട്ടർ എസ്‌സി & എഞ്ചിനീയറിംഗ് - 6 പോസ്റ്റുകൾ
5. ഇലക്ട്രോണിക്‌സ് - 8 പോസ്റ്റുകൾ
6. മറ്റ് എഞ്ചിനീയറിംഗ് സ്ട്രീം -
ആകെ 02 പോസ്റ്റുകൾ

യോഗ്യത

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗോ ബിഇയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള നടപടികൾ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

1. ആദ്യം ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക

2. തുടർന്ന് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. ടെക്നിക്കൽ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

4. വ്യക്തിഗത വിശദാംശങ്ങൾ നൽകി ഉപയോക്തൃ ഐഡിയും പാസ്‌വേഡും  ക്രിയേറ്റ് ചെയ്യുക

5. ഫോം പൂരിപ്പിച്ച് പ്രസക്തമായ രേഖകൾ അപ്ലോഡ് ചെയ്യുക

6.ഫീസ് പൂരിപ്പിച്ച് സമർപ്പിക്കുക

7. ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News