തിരുവനന്തപുരം: ലുലു മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ കാഴ്ചക്കാരെ അമ്പരിപ്പിച്ചു. പിന്നാലെ ക്രിസ്തുമസ് ട്രീ രൂപത്തിന് ചുറ്റുമായി ലുലു മാളിലെ 250ലധികം ജീവനക്കാർ അണിനിരന്നതോടെ ആളുകളിൽ ആകാംക്ഷയേറി.
ക്രിസ്മസ് വരവേറ്റ് മാളിൽ സംഗീതം കൂടി മുഴങ്ങിയതോടെ തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ആഘോഷങ്ങളിലൊന്നിനാണ് ലുലു മാൾ സാക്ഷ്യം വഹിച്ചത്. ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ നേതൃത്വത്തിലാണ് കേക്ക് മിക്സിംഗ് നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ 4500 കിലോയിലധികം ചേരുവകളാണ് മിക്സ് ചെയ്തത്.
ALSO READ: ക്രിസ്മസ് കേക്കിൻറെ കഥ, അറിയാത്ത ചരിത്രം
കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചര്‍ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീല്‍ ഉൾപ്പെടെ 25 ഓളം ചേരുവകളാണ് മിക്സ് ചെയ്തത്. മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും ഉപഭോക്താക്കളും കേക്ക് മിക്സിംഗില്‍ പങ്കെടുത്തു. കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിന് ശേഷമാണ് കേക്ക് നിർമിക്കുന്നതിന് ഉപയോഗിക്കുക.
മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് ലുലുവിൽ കേക്ക് നിർമിക്കുന്നത്. 20000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ക്രിസ്മസിനായി തയ്യാറാക്കുക. ചോക്ലേറ്റ് പ്ലം, പ്രീമിയം പ്ലം, റിച്ച് പ്ലം, ലോ ഷുഗർ പ്ലം, വാല്യു പ്ലം തുടങ്ങി 21ൽ അധികം വ്യത്യസ്ത ഫ്ലേവറുകളിലാണ് കേക്കുകൾ ലഭ്യമാക്കുക. ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കഴിഞ്ഞ വർഷത്തെ കേക്ക് മിക്സിംഗ് ലോക റെക്കോർഡിലിടം പിടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.