ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 39,796 കൊവിഡ് കേസുകൾ. ഇന്നലെ റിപ്പോർട്ട് ചെയ്തതിലും 7.6 % കുറവ് പ്രതിദിന കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3.05 കോടിയായിട്ടുണ്ട്.
India reports 39,796 new #COVID19 cases, 42,352 recoveries, and 723 deaths in the last 24 hours, as per the Union Health Ministry.
Total cases: 3,05,85,229
Total recoveries: 2,97,00,430
Active cases: 4,82,071
Death toll: 4,02,728Total Vaccination: 35,28,92,046 pic.twitter.com/AKIFq1aiu4
— ANI (@ANI) July 5, 2021
Also Read: TPR താഴുന്നില്ല; നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യം തീരുമാനിക്കാൻ ഉന്നത യോഗം ചേരും
നിലവില്‍ 4,82,071 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസം 723 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ ആകെ മരണം 402728 ആയി. ഇന്നലെ മാത്രം 42,352 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയിട്ടുണ്ട്.
ഇന്നലെ മാത്രം 15,22,504 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ജൂലൈ നാലു വരെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 41,97,77,457 ആയിട്ടുണ്ട്.
41,97,77,457 samples tested for #COVID19 up to 4th July 2021. Of these, 15,22,504 samples were tested yesterday: Indian Council of Medical Research pic.twitter.com/Tvt3fOqJYt
— ANI (@ANI) July 5, 2021