India Covid Updates: രാജ്യത്ത് ഒമിക്രോണിനൊപ്പം കുതിച്ചുയർന്ന് കോവിഡ് കേസുകളും

India Covid Updates: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ  (Covid 19) കുത്തനെ ഉയരുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 11:12 AM IST
  • പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു
  • 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്
  • മുംബൈ, കോൽക്കത്ത, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്
India Covid Updates: രാജ്യത്ത് ഒമിക്രോണിനൊപ്പം കുതിച്ചുയർന്ന് കോവിഡ് കേസുകളും

ന്യൂഡൽഹി: India Covid Updates: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ  (Covid 19) കുത്തനെ ഉയരുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്. ഒറ്റ ദിവസം കൊണ്ട്  കേസുകളിൽ 45 ശതമാനത്തോളമാണ് ഉയർച്ച ഉണ്ടായിരിക്കുന്നത്.  

 

 

മുംബൈ, കോൽക്കത്ത, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ (Covid19) കുത്തനെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 9155 കേസുകളായിരുന്നു അതിന് മുൻപ് ആറായിരത്തോളം കേസുകളായിരുന്നു.  ഇപ്പോഴിതാ ഒറ്റയടിക്ക് കേസുകൾ പതിമൂന്നായിരത്തിലേക്ക് എത്തിയിരിക്കുകയാണ്. 

Also Read: Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണം

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (Maharashtra).  ഇതിന്റെ അടിസ്ഥാനത്തിൽ  മുംബൈയിൽ ജനുവരി ഏഴ് വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.  ഡൽഹിയിൽ 923 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് വെറും 496 ആയിരുന്നു. 

ഇപ്പോഴിതാ രാജസ്ഥാനിൽ പ്രതിദിന കണക്ക് നൂറ് കടന്നിരിക്കുകയാണ്.  ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നൂറുകടക്കുന്നത്.   മുംബൈയിൽ 2510 കേസുകളും ബംഗളൂരുവിൽ നാനൂറ് പ്രതിദിന കേസുകളും കൊൽക്കത്തയിൽ 540 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

Also Read: Kerala COVID Update : സംസ്ഥാനത്ത് 2846 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; ആകെ മരണം 47,277 ആയി

ഇതിനെല്ലാത്തിനും പുറമെ രാജ്യത്ത് ഒമിക്രോൺ (Omicron) കേസുകളുടെ എണ്ണവും കുതിക്കുകയാണ്.   ഇന്ത്യയിൽ ഇതുവരെ 961 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  ഡൽഹിയിലാണ് ഏറ്റവുമധികം രോഗബാധിതർ.  

രണ്ടാമത് മഹാരാഷ്ട്രയും അഞ്ചാമത് കേരളവുമാണ്.  അതേ സമയം കൊവിഡ് വകഭേദമായ ഒമിക്രോണിന് വാക്സീൻ പ്രതിരോധം മറികടക്കാൻ സാധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

ഇതിനിടയിൽ വരും നാളുകൾ കോവിഡ് സുമാനിയുടേതാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനയും രംഗത്തെത്തിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News